Flash Message

Online Application for Plus One Admission starts on May 16...Students can apply online through HSCAP ..... Community merit and Management Quota Application Forms are to be submitted at the school beofre due date fixed by the Government..HSS Second Year Results announced ...... ....... ........... ... ..SSLC Results declared...St. Mary's got 100% pass and 60 Full A+ .................... ... ....

Tuesday, September 24, 2019

Sasthrolsavam _ IT Fair

സ്‌കൂൾ ഐ റ്റി മേളയിലെ മത്സര ഇനങ്ങൾ 
 1 . ഐ. റ്റി. ക്വിസ്
 2 .ഡിജിറ്റൽ പെയിൻറിംഗ്
 3 . മലയാളം ടൈപ്പിങ്ങും രൂപകൽപ്പനയും
 4 . സ്ക്രാച്ച് പ്രോഗ്രാമിങ്
 5 . പ്രെസൻറ്റേഷൻ ( രചനയും അവതരണവും )
 6 . വെബ് പേജ് നിർമ്മാണം
 7 . ആനിമേഷൻ

ഐ. റ്റി. ക്വിസ് :  ഇൻഫർമേഷൻ ടെക്നോളജിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ - കൈറ്റ് തയ്യാറാക്കുന്ന ചോദ്യാവലി

 ഡിജിറ്റൽ പെയിൻറിംഗ്  :   സമയം 1 മണിക്കൂർ .  വിഷയം  പത്ത് മിനുട്ട് മുൻപ് മാത്രം നൽകുന്നതാണ്. നിർദ്ദേശിക്കുന്ന വലിപ്പമുള്ള ക്യാൻവാസിൽ ചിത്രം തയ്യാറാക്കണം. കൈറ്റ് ഉബുണ്ടു ഓ എസിൽ ഉള്ള kolor paint / krita / GIMP  ഇതിൽ ഏതെങ്കിലും സോഫ്റ്റ്‌വെയർ ഉപയോഗിക്കാം

മലയാളം ടൈപ്പിങ്ങും രൂപകൽപ്പനയും : 
 (ഭാഗം 1 )ഡിജിറ്റൽ രൂപത്തിലുള്ള മാറ്റർ  നിശ്ചിത സമയത്തിനുള്ളിൽ ടൈപ്പ് ചെയ്യണം . സമയം 15 മിനിറ്റ്
(ഭാഗം 2 ) ഭാഗം 1 ൽ നിശ്ചിത സ്‌കോർ നേടിയവർക്ക്  മാത്രം പ്രവേശനം.
ലിബർ ഓഫീസ് റൈറ്റർ സഹായത്തോടെ odt ഫോർമാറ്റിലേയ്ക്ക് എക്സ്പോർട്ട് ചെയ്ത് നിർദ്ദേശങ്ങൾക്ക് അനുസരിച്ച് ലേ ഔട്ട് ചെയ്യണം.
ചിത്രങ്ങൾ(ഇല്ലുസ്ട്രേഷൻ) റിസോഴ്സ് ആയി നൽകുന്നതാണ് . സമയം 15 മിനിറ്റ്

സ്ക്രാച്ച് പ്രോഗ്രാമിങ്:   സ്ക്രാച്ച് പ്രോഗ്രാം ഉപയോഗിച്ച് ആനിമേഷൻ പ്രോജക്റ്റ് തയ്യാറാക്കുക. സമയം 1 മണിക്കൂർ .  വിഷയം  പത്ത് മിനുട്ട് മുൻപ് മാത്രം നൽകുന്നതാണ്. കമ്പ്യൂട്ടറിൽ തയ്യാറാക്കിയതോ ലഭ്യമായതോ ആയ ചിത്രങ്ങൾ മാത്രം ഉപയോഗിക്കുക . ഗെയിമുകൾ അല്ലെങ്കിൽ ആനിമേഷൻ തയ്യാറാക്കുന്നതിനാണ് മത്സരം. സ്ക്രാച്ച് 2 സോഫ്റ്റ്‌വെയർ ഉപയോഗിക്കണം

പ്രെസൻറ്റേഷൻ ( രചനയും അവതരണവും ) :  
(ഭാഗം 1 ) നൽകിയിരിക്കുന്ന വിഷയത്തെ അടിസ്ഥാനമാക്കി നിശ്ചിത സമയത്തിനുള്ളിൽ കൈറ്റ് ഉബുണ്ടു ഓ എസിലുള്ള  ലിബർ ഓഫീസ് ഇമ്പ്രെസ്സ്  ഉപയോഗിച്ച്  പ്രെസൻറ്റേഷൻ തയ്യാറാക്കുക . സമയം 1 മണിക്കൂർ,  സ്‌കോർ 80
(ഭാഗം 2) പ്രെസൻറ്റേഷൻ സദസ്സിനു മുൻപിൽ അവതരിപ്പിക്കുക . മത്സര തീം മുൻകൂറായി നൽകുന്നതും വിഷയം  പത്ത് മിനുട്ട് മുൻപ് മാത്രം നൽകുന്നതാണ്. സമയം 10 മിനിറ്റ് , സ്‌കോർ 20

വെബ് പേജ് നിർമ്മാണം: സമയം 1 മണിക്കൂർ .  വിഷയം  പത്ത് മിനുട്ട് മുൻപ് മാത്രം നൽകുന്നതാണ്. html /css  എന്നിവ മാത്രമേ ഉപയോഗിക്കാവൂ കോഡുകൾ പൂർണ്ണമായും ടൈപ്പ് ചെയ്യണം ഇതിനായി gedit /xed/pluma ടെക്സ്റ്റ് എഡിറ്റർ / geany എന്നീ സോഫ്ട്‍വെയറുകൾ മാത്രം ഉപയോഗിക്കാം. കൈറ്റ്  ഓ എസിൽ ലഭ്യമായ സോഫ്ട്‍വെയറുകൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ചിത്രങ്ങളും  കമ്പ്യൂട്ടറിൽ ലഭ്യമായ ഫയലുകളും ഉപയോഗിക്കാം. ഉൽപ്പന്നത്തിന് ഒന്നിലധികം പേജുകൾ ഉണ്ടായിരിക്കണം. വെബ് പേജുകൾ സൂക്ഷിക്കുന്ന ഫോൾഡറിൽ തന്നെ അനുബന്ധ ഫയലുകളും സൂക്ഷിക്കണം .ഇതിൻറ്റെ പാത്ത് പ്രസ്തുത ഫോൾഡറിൽ നിന്ന് പ്രവർത്തിക്കുന്ന രീതിയിൽ റിലേറ്റീവ് ആയി നൽകേണ്ടതാണ് . ഹോം പേജിൻറ്റെ  ഫയൽ  നാമം index.html എന്നായിരിക്കണം . തയ്യാറാക്കിയ വെബ് സൈറ്റിൻറ്റെ  ഹോം പേജ് വിധി കർത്താക്കളെ കാണിച്ചതിന് ശേഷം മാത്രം മത്സര ഹാളിൽ നിന്ന് പുറത്ത് പോവുക

ആനിമേഷൻ : സമയം 1 മണിക്കൂർ .  വിഷയം  പത്ത് മിനുട്ട് മുൻപ് മാത്രം നൽകുന്നതാണ്.  20 സെക്കൻറ്റിൽ കുറയാത്ത ചലന ചിത്രം നിർമ്മിക്കണം. തയ്യാറാക്കിയ ചലച്ചിത്രം avi ഫോർമാറ്റിലേയ്ക്ക്  എക്സ്പോർട്ട് ചെയ്യണം. IT @school gnu Linux ഓ എസിലുള്ള Tupi tube Desk ആനിമേഷൻ സോഫ്റ്റ്‌വെയർ ഉപയോഗിക്കണം

Blog designed and run by Jo C Thomas, HSST English...for St. Mary's HSS Pala