2021-22 സ്‌കൂൾ വർഷത്തെ പ്ലസ് വൺ പ്രവേശന നടപടികൾ സർക്കാർ ഉത്തരവുകൾക്ക് വിധേയമായി ആരംഭിക്കുന്നതാണ് . അപേക്ഷ സമർപ്പിക്കുന്നത് മുതൽ പ്രവേശന നടപടികൾ വരെ ഓൺലൈൻ ആയി നടക്കുന്നതിനാൽ അപേക്ഷകരും മാതാപിതാക്കളും പ്രസ്തുത കാര്യങ്ങളിൽ പരിചയം നേടുവാൻ ശ്രദ്ധിക്കേണ്ടതാണ് . അപേക്ഷ സമർപ്പണ നടപടികൾ ആരംഭിക്കുന്ന മുറയ്ക്ക് സ്‌കൂളിൽ ഹെല്പ് ഡെസ്ക് പ്രവർത്തിക്കുന്നതാണ് . ഹെല്പ് ഡെസ്കിൽ പ്രവർത്തിക്കുന്ന അധ്യാപകരെ ഫോൺ ചെയ്തും സംശയ നിവാരണം വരുത്താവുന്നതാണ് . പ്രവേശന നടപടികൾ ആരംഭിക്കുന്നതോടു കൂടി സ്‌കൂൾ ബ്ലോഗിൽ ഫോൺ നമ്പറുകൾ പ്രസിദ്ധീകരിക്കുന്നതാണ് .
ഏകജാലകം : പ്ലസ്‌വൺ പ്രവേശന നടപടികൾ ഏകജാലക സംവിധാനത്തിലൂടെയാണ് നടത്തപ്പെടുക . പ്രവേശന നടപടികൾ സംബന്ധിച്ച് എല്ലാ കാര്യങ്ങളും https://www.hscap.kerala.gov.in/ എന്ന വെബ് വിലാസത്തിൽ ലഭ്യമാകും . സർക്കാർ വിദ്യാലയങ്ങളിലെ മുഴുവൻ സീറ്റുകളും എയ്ഡഡ് സ്‌കൂളുകളിലെ (Govt.Aided School) മെറിറ്റ് സീറ്റുകളും ഏകജാലക പ്രവേശനത്തിലൂടെയാകും നടത്തപ്പെടുക . ഇതിനായി ഒരു കുട്ടി ഒരു അപേക്ഷ മാത്രം സമർപ്പിച്ചാൽ മതി.ഒരു അപേക്ഷയിൽ 50 ഓപ്‌ഷനുകൾ വരെ സമർപ്പിക്കാവുന്നതാണ് . അപേക്ഷാ വിവരങ്ങൾ തെറ്റായി നൽകുന്നത് അഡ്മിഷൻ നഷ്ടപ്പെടുന്നതിന് കാരണമാകും. അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് വിവരങ്ങൾ കൃത്യമായി മനസ്സിലാക്കേണ്ടതും വ്യക്തത വരുത്തേണ്ടതുമാണ് .
ആദ്യം തീരുമാനിക്കേണ്ടത് ഏതു ഗ്രൂപ്പ് , ഏതു സ്‌കൂൾ താൽപര്യപ്പെടുന്നു എന്നതാണ് . ഗ്രൂപ്പ് തിരഞ്ഞെടുക്കുന്നതിന് മുൻപ് കുട്ടിയുടെ അഭിരുചിയും കരിയർ സാധ്യതകളും മനസ്സിലാക്കേണ്ടതാണ് . നമ്മുടെ സ്‌കൂളിൽ സയൻസ്, ഹ്യുമാനിറ്റീസ് ഗ്രൂപ്പുകൾ ആണ് ലഭ്യമായിട്ടുള്ളത് . ലഭ്യമായ സീറ്റുകളും അത് ഏതു വിഭാഗത്തിലുള്ളത് എന്നിവ താഴെ നൽകിയിരിക്കുന്നു
School Type : Aided Minority - Girls Only
സയൻസ് ഗ്രൂപ്പ്
Total Seats : 100
Open Merit : 37 -Single Window
Differenty Abled : 1 -Single Window
Sports Quota : 2 -Single Window
SC/ST Reservation : 20 -Single Window
Community Merit :20 From Community Applications submitted to school ( Merit Based)
Management Quota : 20 From MQ Applications submitted to the Manager of the school
ഹ്യുമാനിറ്റീസ് ഗ്രൂപ്പ്
Total Seats : 50
Open Merit : 18 -Single Window
Differently Abled : 1 -Single Window
Sports Quota : 1 -Single Window
SC/ST Reservation : 10 -Single Window
Community Merit :10 From Community Applications submitted to school ( Merit Based)
Management Quota : 10 From MQ Applications submitted to the Manager of the school
കമ്മ്യൂണിറ്റി മെറിറ്റ്
കമ്മ്യൂണിറ്റി മെറിറ്റ് സീറ്റുകളിൽ അഡ്മിഷൻ ലഭിക്കുന്നത് സ്‌കൂളിൽ പ്രത്യേകമായി സമർപ്പിക്കുന്ന കമ്മ്യൂണിറ്റി അപേക്ഷയിലൂടെയാണ് . ഇത്തരം സീറ്റുകളിൽ ഏകജാലകത്തിൽ മാത്രം അപേക്ഷിച്ചാൽ അഡ്മിഷൻ ലഭിക്കില്ല. ഈ സ്‌കൂളിലെ ഇത്തരം സീറ്റുകൾ റോമൻ കത്തോലിക്ക സിറിയൻ ക്രിസ്ത്യൻ (RCSC - syrian Catholic) വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്നു . പ്രത്യേകമായി സ്‌കൂളിൽ സമർപ്പിക്കുന്ന അപേക്ഷയിൽ മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും അഡ്മിഷൻ. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ അപേക്ഷയ്ക്ക് സൗകര്യം നൽകുന്നതാണ് . വിശദ വിവരങ്ങൾ സർക്കാർ ഉത്തരവുകൾക്ക് വിധേയമായി ഈ ബ്ലോഗിൽ പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ് .
മാനേജ്മെൻറ് ക്വോട്ട
ഈ വിഭാഗത്തിലുള്ള സീറ്റുകളിൽ അഡ്മിഷൻ ലഭിക്കുന്നത് സ്‌കൂളിൽ പ്രത്യേകമായി സമർപ്പിക്കുന്ന മാനേജ്മെൻറ് ക്വോട്ട അപേക്ഷയിലൂടെയാണ്. ഇത്തരം സീറ്റുകളിൽ ഏകജാലകത്തിലൂടെ അഡ്മിഷൻ ലഭിക്കില്ല . അഡ്മിഷൻ നടത്തുന്നത് മാനേജർ നൽകുന്ന ലിസ്റ്റിൽ നിന്നായിരിക്കും .കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ അപേക്ഷയ്ക്ക് സൗകര്യം നൽകുന്നതാണ് . വിശദ വിവരങ്ങൾ സർക്കാർ ഉത്തരവുകൾക്ക് വിധേയമായി ഈ ബ്ലോഗിൽ പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ് .