Flash Message

Online Application for Plus One Admission starts on May 16...Students can apply online through HSCAP ..... Community merit and Management Quota Application Forms are to be submitted at the school beofre due date fixed by the Government..HSS Second Year Results announced ...... ....... ........... ... ..SSLC Results declared...St. Mary's got 100% pass and 60 Full A+ .................... ... ....

Monday, July 20, 2020

പ്ലസ് വൺ ഏകജാലക പ്രവേശനം 2020

2020 21 അധ്യയന വർഷത്തേക്കുള്ള ഏകജാലക പ്രവേശന പ്രക്രിയ ജൂലൈ 29മുതൽ ആരംഭിക്കുന്നു.അപേക്ഷ സമർപ്പിക്കുമ്പോൾ താഴെപ്പറയുന്ന കാര്യങ്ങൾ എല്ലാ കുട്ടികളും പ്രത്യേകമായി ശ്രദ്ധിക്കേണ്ടതാണ്.


ഏകജാലക പ്രവേശനത്തിനു വേണ്ടി ഓൺലൈനിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. https://www.hscap.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത് . അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് ഇതുമായി ബന്ധപ്പെട്ട്  വിദ്യാർത്ഥികൾക്കുള്ള  സംശയങ്ങൾ സ്കൂളുകളിൽ പ്രവർത്തിക്കുന്ന ഹെല്പ് ഡെസ്ക് സേവനം ഉപയോഗിച്ച് ദൂരികരിക്കേണ്ടതാണ്. അപേക്ഷ പൂരിപ്പിക്കുന്നതിനു മുൻപായി പ്രോസ്പെക്ടസ് വിശദമായി വായിച്ച് മനസ്സിലാക്കേണ്ടതാണ്.


Apply Online SWS എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ തുറന്ന് വരുന്ന ബോക്സിൽ അപേക്ഷകർ നൽകുന്ന വിവരങ്ങൾ പിന്നീട് തിരുത്തുവാൻ സാധിക്കുന്നതല്ല ആയതിനാൽ ആദ്യത്തെ ബോക്സിൽ കൊടുക്കുന്ന വിവരങ്ങൾ തെറ്റാതെ നൽകുവാൻ എല്ലാ അപേക്ഷകരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇവിടെ നിങ്ങളുടെ പത്താംക്ലാസ് സ്കീം (Eg: SSLC / CBSE / ICSE / THSLC) തെറ്റാതെ തെരഞ്ഞെടുക്കേണ്ടതാണ്.നിങ്ങളുടെ രജിസ്റ്റർ നമ്പരും ജനനതീയതിയും തെറ്റുകൂടാതെ വേണം രേഖപ്പെടുത്തുവാൻ .ടൈപ്പ് ചെയ്യുന്ന വിവരങ്ങൾ വീണ്ടും വായിച്ചു നോക്കി ശരിയാണെന്ന് ഉത്തമമായി ബോധ്യപ്പെട്ടതിനു ശേഷം മാത്രമേ സബ്മിറ്റ് ബട്ടൺ അമർത്തുവാൻ പാടുള്ളൂ.


CBSE സിലബസ് പഠിച്ച് പത്താം ക്ലാസ്സ് പാസ്സായ കുട്ടികൾ Basic/standard ഓപ്‌ഷൻസ് കൃത്യമായി തിരഞ്ഞെടുക്കേണ്ടതാണ് . ബേസിക് ഓപ്‌ഷനിൽ പാസ്സായ കുട്ടികൾക്ക് മാത്തമാറ്റിക്സ് ഉള്ള സയൻസ് ഗ്രൂപ്പിൽ അപേക്ഷിക്കുവാൻ യോഗ്യത ഉണ്ടായിരിക്കുന്നതല്ല


നിങ്ങളുടെ ജാതി,പഞ്ചായത്ത്,ബോണസ് പോയിന്റിന് അർഹതയുള്ള മറ്റു വിവരങ്ങൾ എന്നിവ തെറ്റായി രേഖപ്പെടുത്തിയാൽ allotment ലഭിച്ചാലും അഡ്മിഷൻ നിഷേധിക്കപ്പെടുന്നതാണ്.


അപേക്ഷയിൽ രേഖപ്പെടുത്തുന്ന ഫോൺ നമ്പർ  എപ്പോൾ വിളിച്ചാലും ലഭ്യമാക്കുന്ന നമ്പർ ആകുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ലാൻഡ് ഫോൺ നമ്പറുകൾ തകരാറിലാകാൻ സാധ്യത കൂടുതലുള്ളതിനാൽ മൊബൈൽ ഫോൺ നമ്പറുകൾ നൽകുന്നതാവും കൂടുതൽ ഉചിതം.


ക്രിസ്ത്യൻ സാംബവ,ചേരമർ മുതലായ വിഭാഗങ്ങളിൽ ഉള്ളവർ  category - Christian OBC എന്ന് രേഖപ്പെടുത്തിയതിനു ശേഷം OEC എന്ന കോളത്തിൽ ടിക്ക് ചെയ്യേണ്ടതാണ്.


ഹിന്ദു ഈഴവ വിഭാഗത്തിൽ പെട്ട അപേക്ഷകർ category - ഒബിസി എന്നല്ല ഈഴവ എന്ന് രേഖപ്പെടുത്തേണ്ടതാണ്.ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളുകളിൽ ഈഴവ വിഭാഗത്തിന് പ്രത്യേകം റിസർവേഷൻ ഉള്ളതിനാലാണ് ഇങ്ങനെ രേഖപ്പെടുത്തേണ്ടത്.


മറ്റു ഹിന്ദു പിന്നോക്ക വിഭാഗങ്ങളിൽപെട്ട അപേക്ഷകർ അവരുടെ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുള്ളത് പോലെ category  ഒബിസി എന്ന് തന്നെ രേഖപ്പെടുത്തേണ്ടതാണ്. OEC എന്ന് സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുള്ള ഹിന്ദു പിന്നോക്ക വിഭാഗം അപേക്ഷകർ category OEC എന്ന് തന്നെ രേഖപ്പെടുത്തേണ്ടതാണ്.


ജനറൽ വിഭാഗത്തിൽപ്പെടുന്ന അപേക്ഷകർ സംവരണത്തിന് അർഹതയുള്ള category തെറ്റായി രേഖപ്പെടുത്തിയാൽ അഡ്മിഷൻ നഷ്ടപ്പെടുന്നതിന് കാരണമാകും. അതിനാൽ ജനറൽ വിഭാഗത്തിൽ പെടുന്ന എല്ലാ അപേക്ഷകരും അവരുടെ category ജനറൽ എന്ന് തന്നെ രേഖപ്പെടുത്തേണ്ടതാണ്.


നിങ്ങളുടെ മാർക്ക് വിവരങ്ങൾ തെറ്റുകൂടാതെ രേഖപ്പെടുത്തേണ്ടതാണ്. തെറ്റായി രേഖപ്പെടുത്തുന്ന മാർക്ക് വിവരങ്ങൾ അഡ്മിഷൻ നഷ്ടപ്പെടുന്നതിന് കാരണമാകും.


ഒരു വിദ്യാർത്ഥിക്ക് ഒരു ജില്ലയിൽ ഒരു ഏകജാലക അപേക്ഷ മാത്രമേ സമർപ്പിക്കുവാൻ സാധിക്കുകയുള്ളൂ. ഒരു അപേക്ഷയിൽ വിദ്യാർത്ഥിക്ക്  അൻപത് ഓപ്ഷനുകൾ വരെ നൽകുവാൻ അവസരമുണ്ട്.


ഓപ്ഷൻ പൂരിപ്പിക്കുന്നത് വളരെ ശ്രദ്ധയോടെ വേണം ചെയ്യുവാൻ . ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപായി ഓപ്ഷനുകൾ ഒരു പേപ്പറിൽ രേഖപ്പെടുത്തി വച്ചതിനുശേഷം ചെയ്യുന്നതാവും കൂടുതൽ ഉചിതം. ഓപ്ഷൻ തെരഞ്ഞെടുക്കുന്ന സ്കൂളുകളുടെ ഹയർസെക്കൻഡറി സ്കൂൾ കോഡ് ആണ് സ്കൂൾ കോഡായി രേഖപ്പെടുത്തേണ്ടത് ഹൈസ്കൂളിന്റെ സ്കൂൾ കോഡ് അല്ല എന്ന് പ്രത്യേകം ഓർമ്മിക്കണം. ഓരോ സ്കൂളിലെയും കോമ്പിനേഷൻ കോഡുകൾക്ക് വ്യത്യാസമുണ്ടാവാം. അതിനാൽ തന്നെ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപുതന്നെ നിങ്ങൾ പ്രവേശനം ആഗ്രഹിക്കുന്ന സ്കൂളുകളുടെ സ്കൂൾ കോഡ് കൃത്യമായി മനസ്സിലാക്കണം. ആ സ്കൂളിൽ നിങ്ങളാഗ്രഹിക്കുന്ന ഗ്രൂപ്പിന്റെ കോമ്പിനേഷൻ കോഡും കൃത്യമായി മനസ്സിലാക്കണം.


സയൻസ്  ഗ്രൂപ്പിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ മുൻഗണന താൽപര്യപ്രകാരം എല്ലാ സയൻസ് ഓപ്ഷനുകളും വെച്ചതിനു ശേഷം മാത്രമേ മറ്റു വിഷയ കോമ്പിനേഷനുകൾ രേഖപ്പെടുത്താവൂ. ഒന്നാമതായി രേഖപ്പെടുത്തുന്ന ഓപ്ഷൻ നിങ്ങൾ ഏറ്റവും ആഗ്രഹിക്കുന്ന സ്കൂളിലെ ഏറ്റവും ആഗ്രഹിക്കുന്ന വിഷയം ആയിരിക്കണം.അത് ലഭിച്ചില്ലെങ്കിൽ നിങ്ങൾക്ക് താല്പര്യം ഉള്ള രണ്ടാമത്തെ ഓപ്ഷൻ ആണ് രണ്ടാമതായി രേഖപ്പെടുത്തേണ്ടത്.ഇങ്ങനെ യാത്രാസൗകര്യം ഉള്ള നിങ്ങൾക്ക് ചെന്നെത്താൻ കഴിയുന്ന എല്ലാ സ്കൂളുകളും മുൻഗണനാക്രമത്തിൽ രേഖപ്പെടുത്തണം. ഈ ഓപ്ഷനുകളിൽ ഒന്നും സയൻസിൽ അഡ്മിഷൻ ലഭിക്കുന്നില്ലെങ്കിൽ നിങ്ങൾ ഹ്യൂമാനിറ്റീസ് ഗ്രൂപ്പിൽ പഠിക്കുവാൻ താല്പര്യപ്പെടുന്നു എങ്കിൽ എല്ലാ സയൻസ് ഓപ്ഷനുകളും   രേഖപ്പെടുത്തിയതിന് താഴെ നിങ്ങൾ ആഗ്രഹിക്കുന്ന സ്കൂളും അവിടുത്തെ ഹ്യുമാനിറ്റീസ് കോഡും രേഖപ്പെടുത്തണം അതിനുതാഴെ മുൻഗണനാക്രമത്തിൽ ഹ്യൂമാനിറ്റീസ് ഗ്രൂപ്പിലുള്ള മറ്റു സ്കൂളുകൾ രേഖപ്പെടുത്താവുന്നതാണ്.ഇങ്ങനെയായിരിക്കണം ഏകജാലക അപേക്ഷയിൽ ഓപ്ഷനുകൾ ക്രമപ്പെടുത്തുന്നത്.


എല്ലാ സ്കൂളുകളിലും സയൻസ് ഗ്രൂപ്പിൻറെ കോമ്പിനേഷൻ കോഡ്  01 എന്ന കോഡ് ആയിരിക്കണം എന്ന് നിർബന്ധം ഇല്ല . ഉദാഹരണത്തിന് കമ്പ്യൂട്ടർ സയൻസ് ഒരു വിഷയമായിട്ടുള്ള സയൻസ് ഗ്രൂപ്പുകളിലെ കോമ്പിനേഷൻ കോഡിന് വ്യത്യാസമുണ്ടാകും. ഇതുപോലെ തന്നെ ഒരു വിഷയം മാത്രം വ്യത്യാസപ്പെട്ടിട്ടുള്ള സയൻസ് ഗ്രൂപ്പുകളുടെയും ഹ്യൂമാനിറ്റീസ് ഗ്രൂപ്പുകളുടെയും കൊമേഴ്സ് ഗ്രൂപ്പുകളുടെയും കോമ്പിനേഷൻ കോഡുകൾ വ്യത്യസ്തമായിരിക്കും. അതിനാൽ ഓപ്ഷൻ തയ്യാറാക്കുമ്പോൾ സ്കൂൾ കോഡ്'  കോമ്പിനേഷൻ കോഡ്‌ എന്നിവ ഏകജാലക വെബ്സൈറ്റിൽ നൽകിയിട്ടുള്ള സ്കൂൾ ലിസ്റ്റ് പരിശോധിച്ച്   കൃത്യമാണ് എന്ന് ഉറപ്പാക്കണം. ഇത്തരത്തിൽ കൃത്യമായി തയ്യാറാക്കിയ ഒരു ഓപ്ഷൻ ലിസ്റ്റ് ഉപയോഗിച്ച് വേണം ഓൺലൈൻ അപേക്ഷയിൽ ഓപ്ഷനുകൾ രേഖപ്പെടുത്തേണ്ടത്.


അപേക്ഷ സമർപ്പിക്കുന്നതിനു മുൻപ് എല്ലാ വിവരങ്ങളും ഒന്നുകൂടി പരിശോധിച്ച് ഉറപ്പാക്കിയ ശേഷം മാത്രം സമർപ്പിക്കുക.



ട്രയൽ അലോട്ട്മെൻറ് വന്നതിനുശേഷം ഒരുതവണകൂടി തിരുത്തലുകൾ വരുത്താൻ നിങ്ങൾക്ക് അവസരം ലഭിക്കുന്നതാണ്.എന്നാൽ ആദ്യം പരാമർശിച്ച വിവരങ്ങൾ അപേക്ഷ സമർപ്പിക്കുന്ന ആദ്യഘട്ടത്തിൽ രേഖപ്പെടുത്തിയ രജിസ്റ്റർ നമ്പർ ജനനതീയതി , സ്കീം മുതലായ വിവരങ്ങൾ പിന്നീട് തിരുത്തുവാൻ സാധിക്കുന്നതല്ല


ഒന്നാം അലോട്ട്മെൻറ് ആരംഭിച്ചു കഴിഞ്ഞാൽ പിന്നീട്  അപേക്ഷയിൽ തിരുത്തലുകൾ വരുത്തുവാൻ സാധിക്കുന്നതല്ല. അത്തരം അപേക്ഷകൾ സപ്ലിമെൻററി അലോട്ട്മെൻറ് ഘട്ടത്തിൽ മാത്രമേ പരിഗണിക്കുകയുള്ളൂ


എല്ലാ അപേക്ഷകരും അവരുടെ ഏകജാലക അപേക്ഷ നമ്പർ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്.അലോട്ട്മെൻറ് വിവരങ്ങൾ പരിശോധിക്കുന്നതിന് അപേക്ഷ നമ്പർ അനിവാര്യമാണ്.


എയ്ഡഡ് മൈനോറിറ്റി സ്കൂളുകളിൽ  ലഭ്യമായിട്ടുള്ള കമ്മ്യൂണിറ്റി മെറിറ്റ്, മാനേജ്മെൻറ് കോട്ട സീറ്റുകളിലേക്ക് അഡ്മിഷൻ നടക്കുന്നത് ഏകജാലക സംവിധാനം വഴി അല്ല. ഈ വിഭാഗത്തിൽ അഡ്മിഷൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ അതാത് സ്കൂളുകളിൽ ലഭ്യമായിട്ടുള്ള പ്രത്യേക അപേക്ഷ ഫോം വാങ്ങി പൂരിപ്പിച്ച് രേഖകളോടൊപ്പം അതാത് സ്കൂളുകളിൽ തന്നെ സമർപ്പിക്കേണ്ടതാണ്


കമ്മ്യൂണിറ്റി മെറിറ്റ് സീറ്റുകൾ  പ്രസ്തുത കമ്മ്യൂണിറ്റിയിൽ ഉള്ള കുട്ടികൾക്ക് അപേക്ഷകരുടെ മെറിറ്റ് അടിസ്ഥാനത്തിൽ തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റിൽ നിന്നായിരിക്കും പ്രവേശനം. ഈ വിഭാഗത്തിൽ അപേക്ഷ സമർപ്പിക്കാത്ത ഒരു അപേക്ഷകന്  ഈ വിഭാഗത്തിൽ ഉള്ള സീറ്റിന് അർഹതയുണ്ടായിരിക്കുന്നതല്ല


Groups offered

Science - combination code- 01

Humanities - combination code - 11


Seats available

Science group - 100

General - 40%

Reservation - 20%

Community Merit - 20%

Management quota -20%


Humanities group - 50

General - 40%

Reservation - 20%

Community Merit - 20%

Management quota -20%

വിശദ വിവരങ്ങൾക്ക് പ്രോസ്പെക്ടസ് വായിക്കുക. അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് ഓൺലൈൻ അപേക്ഷിക്കുന്ന വിധം പരാമർശിക്കുന്ന ഹെല്പ് ഫയൽ വായിക്കുക


Click Here to visit HSCAP


Click here to read - How to Apply Online


Click Here to know last rank


Important Dates

Application Online Registration Begins : July 29

Application Online Registration Closes : August 14

Trial Allotment : August 18

First Allotment : August 24

Blog designed and run by Jo C Thomas, HSST English...for St. Mary's HSS Pala