Flash Message

Online Application for Plus One Admission starts on May 16...Students can apply online through HSCAP ..... Community merit and Management Quota Application Forms are to be submitted at the school beofre due date fixed by the Government..HSS Second Year Results announced ...... ....... ........... ... ..SSLC Results declared...St. Mary's got 100% pass and 60 Full A+ .................... ... ....

Wednesday, August 18, 2021

Single Window Admission 2021

Single Window Online Applications 2021-22  start on 24th August 2021 as per the latest update.

Detailed prospectus and details published in

www.hscap.kerala.gov.in

Provision for online submission of Community Merit, Management Quota Applications will be provided in this blog from 24-08-2021

**************************************

Apply online - Single Window

2021-22 വിദ്യാഭ്യാസ വർഷത്തെ പ്ലസ്സ് വൺ പ്രവേശന പ്രക്രിയ ആഗസ്ത് 24 മുതൽ ആരംഭിക്കും. അപേക്ഷ ഓൺലൈനായി സമർപ്പിക്കുന്നതിന് മുൻപ് പ്രവേശന പ്രക്രിയ കൃത്യമായി മനസ്സിലാക്കേണ്ടതാണ് . ഇതിനായി സ്‌കൂളിൽ പ്രവർത്തിക്കുന്ന ഹെല്പ് ഡെസ്ക് സേവനം പ്രയോജനപ്പെടുത്താവുന്നതാണ് . 

ഹെല്പ് ഡെസ്ക്  നമ്പറുകൾ : 

9495334140 - Maria , 9447764643- Jojo, 9074027186 - Jo C

School Office : 04822 200629

ഓപ്‌ഷനുകൾ, ജാതി മുതലായ അപേക്ഷാ വിവരങ്ങളിൽ കുട്ടികളുടെ അറിവ് കുറവുമൂലം എല്ലാ വർഷവും ധാരാളം തെറ്റുകൾ സംഭവിക്കാറുണ്ട് . അപേക്ഷാ വിവരങ്ങൾ ഒരു പേപ്പറിൽ തയ്യാറാക്കി വച്ചതിനു ശേഷം ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതാവും കൂടുതൽ അഭികാമ്യം . ഓൺലൈൻ അപേക്ഷ കുട്ടികൾക്ക് തനിയെ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ്  പ്രോസ്പെക്ടസ് പൂർണ്ണമായും വായിച്ച് സംശയ നിവാരണം വരുത്തേണ്ടതാണ്. ഫൈനൽ കൺഫർമേഷൻ സമർപ്പിക്കുന്നതിന് മുൻപ് അപേക്ഷ വിവരങ്ങൾ പൂർണ്ണമായി പരിശോധിച്ച് തെറ്റുകൾ ഇല്ല എന്ന് ഉറപ്പു വരുത്തേണ്ടതാണ്. അപേക്ഷയുടെ ഫൈനൽ കൺഫർമേഷൻ ചെയ്തു കഴിഞ്ഞാൽ പിന്നെ തിരുത്തലുകൾ വരുത്തുവാൻ ട്രയൽ അലോട്ട്മെൻറ്  വരെ അവസരം ലഭിക്കില്ല .

വിവിധ തരത്തിലുള്ള സംവരണം ഉറപ്പാക്കുന്നതിനായി പ്രവേശന പ്രക്രിയയിൽ ഓരോ ജാതിക്കും പ്രത്യേകമായ കോഡുകൾ പ്രോസ്പെക്ടസിൽ നൽകിയിട്ടുണ്ട് . ഇത് കൃത്യമായി അപേക്ഷയിൽ നൽകിയില്ലെങ്കിൽ പ്രവേശനം നഷ്ടമാകുന്നതിനു വരെ കാരണമാകാം. തെറ്റായി നൽകിയ ജാതി വിവരങ്ങൾ മൂലം പ്രവേശനം ലഭിക്കുന്ന കുട്ടികളെ അത്തരം സംവരണ സീറ്റുകളിൽ പ്രവേശിപ്പിക്കുവാൻ കഴിയില്ല. ഇത്തരം സംശയങ്ങൾ ഹെല്പ് ഡെസ്ക് വഴി തീർക്കേണ്ടതാണ് 

******************************************

Candidate Login Creation 👇

ഏകജാലക വെബ്‌സൈറ്റായ 

www.hscap.kerala.gov.in ൽ  

നൽകിയിരിക്കുന്ന Create Candidate Login - SWS എന്ന ലിങ്ക് വഴി candidate login ആണ്  ആദ്യം create ചെയ്യേണ്ടത് . വിടെ ക്ലിക് ചെയ്ത് അപേക്ഷിക്കുന്ന ജില്ലാ തെരഞ്ഞെടുത്തതിനു  ശേഷം submit button ക്ലിക്ക് ചെയ്യുക .

 തുറന്നു വരുന്ന candidate Registration  എന്ന ജാലകത്തിൽ 

scheme ( SSLC/ CBSE/ICSE etc) തിരഞ്ഞെടുക്കുക . പത്താം ക്ലാസ്സ് പരീക്ഷയുടെ സ്കീം ആണ്  തിരഞ്ഞെടുക്കേണ്ടത്. 

തുടർന്ന് പത്താം ക്ലാസ്സ്  പരീക്ഷയുടെ  രെജിസ്റ്റർ നമ്പർ തെറ്റ് കൂടാതെ നൽകുക. Month pass ഉചിതമായത്  ( Eg: മാർച്ച് 2021)തിരഞ്ഞെടുക്കുക.

Year pass തെറ്റ് കൂടാതെ തിരഞ്ഞെടുക്കുക. 

Date of Birth  ( dd-mm-yyyy format Eg : 21-02-2007) തെറ്റ് കൂടാതെ രേഖപ്പെടുത്തുക .

mobile number - അഡ്മിഷൻ സംബന്ധമായ എല്ലാ അറിയിപ്പുകളും ഇത് വഴി നൽകുന്നതിനാൽ എപ്പോൾ വിളിച്ചാലും  ലഭിക്കുവാൻ സാധ്യതയുള്ള നമ്പർ നൽകുക . whatsapp ഉള്ള നമ്പർ നല്കുന്നതാവും കൂടുതൽ ഉചിതം. അപേക്ഷ രെജിസ്റ്റർ ചെയ്യുന്നതിന് ആവശ്യമുള്ളതിനാൽ മൊബൈൽ നിങ്ങളുടെ കൈവശം തന്നെ ഉണ്ടാകണം. കമ്പ്യൂട്ടർ സെൻറ്ററുകളിലെ ജീവനക്കാരുടെ ഫോൺ നമ്പർ ഉപയോഗിച്ച് അപേക്ഷ രെജിസ്റ്റർ ചെയ്യാതിരിക്കുക. 

Confirm Mobile Number എന്ന ബോക്സിൽ mobile numberഒന്ന് കൂടി ടൈപ്പ് ചെയ്യുക 

Mode of Application Submission - School Help Desk / Self ഉചിതമായത്  തിരഞ്ഞെടുക്കുക.

തുടന്ന് അവസാനത്തെ ബോക്സിൽ കാണുന്ന captcha code ( Eg : 49480 ) Type the code shown in the box എന്നതിന് നേരെ ടൈപ്പ് ചെയ്യുക .

എല്ലാ വിവരങ്ങളും ഒന്ന്  കൂടി പരിശോധിച്ച് തെറ്റില്ല എന്ന ഉറപ്പ് വരുത്തിയ ശേഷം മാത്രം submit button ക്ലിക്ക് ചെയ്യുക. ഇത്രയും വിവരങ്ങൾ പിന്നീട് തിരുത്തുവാൻ സാധിക്കില്ല എന്നതിനാൽ സവിശേഷ ശ്രദ്ധയോടെ ഇത്രയും വിവരങ്ങൾ നൽകുക .ശേഷം submit button ക്ലിക്ക് ചെയ്യുക.

തുടർന്ന് വരുന്ന ജാലകത്തിൽ Send OTP എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

Enter the OTP send to Registered Mobile Number എന്ന ബോക്സിൽ ലഭിച്ച OTP  ടൈപ്പ് ചെയ്യുക 

തുടർന്ന് പാസ്സ്‌വേർഡ് create ചെയ്യുന്നതിനുള്ള പേജ് ലഭിക്കും. 

പാസ്സ്‌വേർഡ്  മിനിമം 8  character length ഉള്ള alpha numeric പാസ്സ്‌വേർഡ് ആയിരിക്കണം . (1 Capital Letter, 1 small letter, 1 special character, 1 number  - Eg: Liya @ 2014, chrisTy#2000 etc)

തുടർന്ന് update button ക്ലിക്ക് ചെയ്യുക . നിങ്ങളുടെ candidate  ലോഗിൻ വിജയകരമായി പൂർത്തിയാക്കി എന്ന സന്ദേശം ലഭിക്കും. അതിൽ നിങ്ങളുടെ അപേക്ഷാ നമ്പറും ലഭിക്കും . അപേക്ഷാ നമ്പറും  നിങ്ങളുടെ പാസ്സ്‌വേർഡും മറന്നുപോകാതെ സ്വകാര്യമായി സൂക്ഷിച്ച് വയ്‌ക്കേണ്ടതാണ് .

അപേക്ഷാ  നമ്പർ അടങ്ങുന്ന മെസ്സേജിൻറ്റെ screen shot എടുത്ത് സൂക്ഷിക്കുന്നത് നല്ലതാണ് . 

**********************************************

Candidate Login 👇

തുടർന്നുള്ള എല്ലാ അഡ്മിഷൻ പ്രവർത്തനങ്ങളും candidate Login എന്ന ലിങ്ക് വഴിയാണ് ചെയ്യേണ്ടത് . candidate Login ക്ലിക്ക് ചെയ്ത് user  name എന്ന ബോക്സിൽ നിങ്ങളുടെ അപേക്ഷാ നമ്പറും, തുടർന്നുള്ള ബോക്സിൽ നിങ്ങളുടെ പാസ്സ്‌വേർഡും നൽകി, അപേക്ഷിക്കുന്ന ജില്ല തിരഞ്ഞെടുത്തത് ശേഷം  ലോഗിൻ ചെയ്യുക . തുറന്നു വരുന്ന പേജിൽ apply online  എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ് 

 നിങ്ങളുടെ ഓൺലൈൻ അപേക്ഷ ഫോം തുറന്നു വരും . ഏറ്റവും മുകളിലായി അപേക്ഷ നമ്പർ കാണാവുന്നതാണ് . തുടർന്ന് പത്താം ക്ലാസ് പഠിച്ച സ്‌കൂൾ തിരഞ്ഞെടുക്കുക . നിലവിൽ ഹയർ സെക്കണ്ടറി വിഭാഗം ഉള്ള സ്‌കൂളുകൾ മാത്രമേ ഇവിടെ ലഭ്യമാവുകയുള്ളൂ . മറ്റുള്ളവർ 12345 - others എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക .

തുടർന്ന് മറ്റു അപേക്ഷ വിവരങ്ങൾ കൃത്യമായി നൽകുക . community , religion വിവരങ്ങൾ പ്രോസ്‌പെക്ട്‌സിൽ ലഭ്യമായ നിർദേശങ്ങൾ അനുസരിച്ച് കൃത്യമായി  നൽകുക. resident local body , Taluk മുതലായ വിവരങ്ങൾ റേഷൻ കാർഡിൽ ഉള്ളത് പോലെ നൽകുക. തെറ്റായി നൽകുന്ന വിവരങ്ങൾ പ്രവേശനത്തിന് തടസ്സമാകും എന്ന് ഓർക്കുക . ബോണസ് മാർക്ക്, ടൈ ബ്രേക്ക്  മുതലായ കാര്യങ്ങൾക്കായി രേഖപ്പെടുത്തുന്ന വിവരങ്ങൾ നിങ്ങളുടെ   കയ്യിൽ ലഭ്യമായ സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ മാത്രം നൽകുക .

ഒന്നാം പേജ് വിവരങ്ങൾ കൃത്യമായി പൂരിപ്പിച്ച ശേഷം submit Details  button ക്ലിക്ക് ചെയ്യുക.

തുടർന്ന് വരുന്ന പേജിൽ പത്താം ക്ലാസ് പരീക്ഷയുടെ മാർക്ക്/ ഗ്രേഡ് വിവരങ്ങൾ തെറ്റാതെ നൽകുക . ശേഷം submit button ക്ലിക്ക് ചെയ്യുക. CBSE  അപേക്ഷകർ മാർക്കാണ് നൽകേണ്ടത് . മാത്തമാറ്റിക്സ് ബേസിക് പഠിച്ച CBSE  അപേക്ഷകർക്ക്  സയൻസ് ഗ്രൂപ്പിൽ അപേക്ഷിക്കുവാൻ കഴിയില്ല.

തുടർന്ന് വരുന്ന പേജിൽ ഓപ്‌ഷൻ നൽകുക.

അപേക്ഷകർ ആഗ്രഹിക്കുന്ന ഗ്രൂപ്പിലുള്ള എല്ലാ ഓപ്‌ഷനുകളും മുൻഗണനാ ക്രമത്തിൽ നൽകുക. ഏറ്റവും താല്പര്യമുള്ള സ്‌കൂളും വിഷയവും ആയിരിക്കണം ഒന്നാം ഓപ്‌ഷൻ. അത് ലഭിച്ചില്ലെങ്കിൽ താല്പര്യപ്പെടുന്ന സ്‌കൂളായിരിക്കണം രണ്ടാം ഓപ്‌ഷൻ. ഇത്തരത്തിൽ ഏറ്റവും ആഗ്രഹിക്കുന്ന ഗ്രൂപ്പിൽ അപേക്ഷിക്കുവാൻ  താല്പര്യപ്പെടുന്ന എല്ലാ സ്കൂളൂകളും നൽകുക. അതിനു  ശേഷം മാത്രം രണ്ടാമതായി താൽപര്യപ്പെടുന്ന ഗ്രൂപ്പിലുള്ള ഓപ്‌ഷനുകൾ മുകളിൽ സൂചിപ്പിച്ച ക്രമത്തിൽ നൽകുക . എല്ലാ ഓപ്‌ഷനുകളും നൽകിയ ശേഷം submit button ക്ലിക്ക് ചെയ്യുക.

നൽകിയിരിക്കുന്ന സർട്ടിഫിക്കറ്റുകളുടെ വിശദ വിവരങ്ങൾ ആവശ്യപ്പെടുന്ന ബോക്സിൽ നൽകുക . ശേഷം submit button ക്ലിക്ക് ചെയ്യുക. തുടർന്ന്  മുഴുവൻ അപേക്ഷ വിവരങ്ങളും ഒരിക്കൽ കൂടി നമുക്ക് കാണാവുന്നതാണ് . വിശദമായ പരിശോധനയ്ക്ക് ശേഷം  മാത്രം Final Confirmation നൽകുക .

 നിങ്ങളുടെ  പാസ്സ്‌വേർഡ് ഉപയോഗിച്ച് നിങ്ങൾക്ക് അപേക്ഷ കാണുന്നതിനും Print എടുക്കുന്നതിനും അലോട്ട്മെൻറ് വിവരങ്ങൾ അറിയുന്നതിനും candidate  login വഴി സാധിക്കും. ട്രയൽ അലോട്ട്മെൻ്റിനു  ശേഷം തെറ്റ് തിരുത്താൻ ഒരു അവസരം കൂടി സാധാരണ നൽകാറുണ്ട് .


Manual of Online Application വിശദമായി മനസ്സിലാക്കുക . സ്ക്രീൻ ഷോട്ട് സഹിതം കാര്യങ്ങൾ വ്യക്തമായി ഇതിൽ നൽകിയിട്ടുണ്ട് . Caste , കാറ്റഗറി മുതലായവ സംശയമുള്ളവർ ഹെല്പ് ഡെസ്ക് വഴി സംശയങ്ങൾ തീർക്കേണ്ടതാണ് . ഹെല്പ് desk നമ്പറുകൾ തിരക്ക് മൂലം ലഭിക്കാത്തവർക്ക് whatsapp മെസ്സേജുകൾ ചെയ്യാവുന്നതാണ് 


കമ്മ്യൂണിറ്റി , മാനേജ്മെൻറ്  സീറ്റുകളിൽ ഈ ബ്ലോഗിൽ മുകളിൽ വലതു വശത്ത്  നൽകിയിരിക്കുന്ന ലിങ്കിലൂടെ  ഏകജാലക അപേക്ഷാ സമർപ്പണം ആരംഭിച്ച ശേഷം അപേക്ഷ സമർപ്പിക്കാവുന്നതാണ് . വിശദ  വിവരങ്ങൾ പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ് 

************************************************************************

👇 Forms 

👉 Prospectus

👉Manual _ Online Application

👉How to Apply Online

👉List of Codes - State - Taluk - Local Body

👉View School List - Kottayam Dt

👉Course Codes - Combination Codes


👉Lingustic Minority School List

👉List of Reservation Communities

👉OBC Communities with Educational Concession


Undertaking - CBSE Prior 2018

Reservation EWS - 10% - GO

Income Asset Certificate - Model

Blog designed and run by Jo C Thomas, HSST English...for St. Mary's HSS Pala