വരില്ലേയൊരറുതിയീ കൊറോണയിൽ നിന്നും
എന്നുവരുമെന്നെനിക്കറിയില്ലയെങ് കിലും
കരുത്തോടെ, കരുതലോടിക്കാലം നാം അതിജീവിക്കുമെന്നതെന്നിക്കു തീർച്ചതന്നെ.
കാര്യക്ഷമതയാർന്ന ഭരണകൂടങ്ങൾക്കൊപ്പം
താങ്ങും, തണലുമായി നിലകൊൾക നാം
അവർ നൽകും നിർദ്ദേങ്ങൾ സദാ
പാലിച്ചു മുന്നേറുക നാം
വുഹാനിൽ നിന്നും പിറവി കൊണ്ടൊരീ വൈറസ്
ലോകം കീഴടക്കി ചുരുങ്ങിയ ദിനങ്ങളിൽ
സമ്പന്നരാജ്യങ്ങൾ നടുങ്ങി വിറച്ചു
ഈ മഹാമാരിതൻ തീവ്രതയിൽ
മതമില്ല, ജാതിയില്ലീ കൊറോണയ്ക്ക്
മാനവ ജീവനു ഹാനി മാത്രം
വ്യക്തിശുചിത്വം പാലിക്കുകിൽ
രക്ഷ നേടിടാം ഈ വിപത്തിൽ നിന്നും.
ലോക്ക് ഡൗൺ മൂലം വീട്ടിലിരിപ്പല്ലോ
ആബാലവൃദ്ധം ജനങ്ങളും
ആഘോഷങ്ങളുമില്ല, ആഡംബരങ്ങളുമില്ല
ഒന്നു പുറത്തിറങ്ങാൻ പോലും കഴിയുന്നുമില്ല
മാലിന്യ കൂമ്പാരങ്ങൾ പൂണ്ടൊരു നദികൾ
തെളിഞ്ഞൊഴുകി, പ്രശോഭയോടെ
പുക നിറഞ്ഞൊരു നഗരവീഥികൾ
നിശബ്ദരായി, പുഞ്ചിരി തൂകി
ഭയമില്ലാതെ, ജാഗ്രതയോടെ
അതിജീവിക്കാം, പ്രതിരോധിക്കാം
ശുചിത്വ ശീലങ്ങൾ മറക്കാതിരിക്കാം
കരുതലോടെ, കൈത്താങ്ങാകാം.
പുതുതലമുറയ്ക്കൊരു പാഠമാകട്ടെ
കൊറോണയും, മറ്റെല്ലാ വ്യാധികളും.
സാഹോദര്യത്തിൻ പുതുനാമ്പു വിരിയട്ടെ
മാനവ മക്കൾ തൻ ഹൃത്തടത്തിൽ.
രചന: Dona Bose, XI C