ലോകരാജ്യങ്ങളെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ കോവിഡ് 19 ഒരുപക്ഷേ ഇന്ത്യക്കാരായ നമ്മളെ പഠിപ്പിച്ചത് മനുഷ്യർ ആവാൻ ആണ്. 2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽനിന്നാരംഭിച്ച ഈ മഹാമാരി ഒട്ടുമിക്ക രാജ്യങ്ങളിലും പടർന്നു പിടിച്ചിരിക്കുന്നു. പത്രമാധ്യമങ്ങളിൽ കൊറോണാ വൈറസിനെ പറ്റി നാം പലതും വായിക്കുന്നുണ്ടെങ്കിലും എല്ലാവരുടെയും ഉള്ളിൽ വരുന്ന ആശയം ഒന്നല്ല എന്നതാണ് വാസ്തവം. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ നടുക്കിയ പ്രളയവും കോവിഡ്19ഉം ജാതിയും, മതവും, നിറവും നോക്കാതെ മനുഷ്യരുടെ കരങ്ങൾ പിടിക്കാനാണ് പഠിപ്പിച്ചത്. ഒപ്പംതന്നെ മനുഷ്യത്വത്തിന്റെ യഥാർത്ഥ അർത്ഥവും നമുക്ക് കാണിച്ചു തന്നു. അനുസരണം എന്നതിന് എത്രത്തോളം വിലയുണ്ടെന്ന് ഞാൻ മനസ്സിലാക്കിയത് ഈ ലോക്ക് ഡൗൺ ദിനങ്ങളിലാണ്. നാശംവിതക്കാമായിരുന്ന ഒരു വലിയ വിപത്തിനെ നാമെത്ര നിസ്സാരം ആയിട്ടാണ് തടഞ്ഞുനിർത്തിയത് എന്ന് ഒന്ന് ചിന്തിച്ചു നോക്കിയാൽ മാത്രം മതി. നമുക്ക് അത് വളരെ നിസ്സാരമായി തോന്നുമെങ്കിലും അങ്ങനെ ചെയ്യുവാനായി നമുക്ക് നിർദ്ദേശം നൽകിയ അധികാരികൾക്ക് അതൊരു വലിയകാര്യം തന്നെയായിരുന്നു. ഇവിടെ നാം ഓർക്കേണ്ടത് മനുഷ്യരുടെ നിലനിൽപ്പിനായി അധ്വാനിക്കുന്ന അധികാരികളെക്കുറിച്ചാണ്. നീ എൽഡിഎഫ് ആണ് ഞാൻ യുഡിഎഫ് ആണ് എന്ന വാദങ്ങളുമായി അധികാരികളുടെ വാക്കുകളെ നാം മാനിക്കാതിരുന്നെങ്കിൽ ഒരുപക്ഷേ അടുത്ത നൂറ്റാണ്ടിൽ ഇതൊരു മനുഷ്യവാസമില്ലാത്ത ഭൂമിയായി മാറിയേനെ. ശത്രുക്കളെ തോൽപ്പിക്കുന്ന സൂപ്പർമാനും സ്പൈഡർമാനും ഒന്നുമല്ല ഹീറോസ്, മനുഷ്യരെ രക്ഷിക്കാൻ നിസ്വാർത്ഥമായ സേവനം ചെയ്യുന്ന അധികാരികളും, പോലീസുകാരും, ആരോഗ്യപ്രവർത്തകരും, നാമറിയാതെ നമുക്ക് വേണ്ടി പ്രവർത്തിക്കുന്ന ചിലരും ആണ് the real and the super heroes.
പോസ്റ്റ് ചെയ്തത് : Angela Clara Saju, XI C
പോസ്റ്റ് ചെയ്തത് : Angela Clara Saju, XI C