Flash Message

.... ..ST Mary's HSS Pala........## ...... ..***** ... ...*******........ ...

Sunday, May 31, 2020

Hearty Welcome to the New Academic Year

എല്ലാ കുട്ടികൾക്കും പുതിയ അദ്ധ്യായന വർഷത്തിലേക്ക് സ്നേഹ സ്വാഗതം. കോവിഡ് -19 ഉയർത്തുന്ന വെല്ലുവിളി പുതിയ ശീലങ്ങളെയും പഠന രീതികളെയും നമ്മെ പരിചയപ്പെടുത്തുന്നു. അതിജീവനം പഠിപ്പിക്കാത്ത അദ്ധ്യയനം പൊള്ളയാണല്ലോ. വെല്ലുവിളികളെ നമുക്ക് തിരികെ വെല്ലുവിളിക്കാം . ഒരു കുഞ്ഞൻ വൈറസിനെ നമ്മുടെ ഇച്‌ഛാശക്തിയേ തോൽപ്പിക്കാൻ അനുവദിക്കാതിരിക്കാം. പന്തക്കുസ്ത തിരുനാളിന് പിറ്റേന്ന് പരിശുദ്ധാല്മാവിന്റെ നിറവിൽ നമ്മുടെ സ്‌കൂളിന്റെ നാഥയായ പരിശുദ്ധ അമ്മയുടെ  സംരക്ഷണയിൽ ഈശ്വരന് മുൻപിൽ കുനിഞ്ഞ ശിരസ്സും മനസ്സുമായി ഈ പുതുവർഷം നമുക്ക് ആരംഭിക്കാം. 
സ്‌കൂൾ തുറക്കുന്നു എങ്കിലും കൂടുതൽ വിവര സാങ്കേതിക വിദ്യയെ ആശ്രയിക്കാതെ ഇപ്പോൾ നമുക്ക് മുൻപോട്ട് പോകാനാവില്ല. സർക്കാർ തലത്തിൽ VICTERS CHANNEL വഴി ജൂൺ 01 മുതൽ പ്ലസ് റ്റു ക്‌ളാസ്സുകളും ആരംഭിക്കുന്നു. സമയം രാവിലെ 8.30  മണി മുതൽ 10.30 മണി വരെ. കേബിൾ TV വഴിയും ഇന്റർനെറ്റ് ഉപയോഗിച്ചും ഈ ക്‌ളാസ്സുകളിൽ കുട്ടികൾക്ക് പങ്ക് കൊള്ളാം. വൈകുന്നേരം 7 മുതൽ 9 വരെ പുനഃസംപ്രേക്ഷണവും ഉണ്ട് .

അതോടൊപ്പം നമ്മുടെ സ്‌കൂളിലെ അധ്യാപകരും ഓൺലൈൻ ക്ലാസുകൾ അറേഞ്ച് ചെയ്യുന്നതാണ്. GOOGLE CLASSROOM ൽ സാധിക്കുന്ന എല്ലാ കുട്ടികളും അവരുടെ G MAIL  ഉപയോഗിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്. വിശദാംശങ്ങൾ ക്ലാസ്സുകളുടെ WHATSAPPഗ്രൂപ്പിൽ അറിയിക്കുന്നതാണ്. നിങ്ങളുടെ TEACHERS തരുന്ന CODE ഉപയോഗിച്ച് ഇതിൽ ജോയിൻ ചെയ്യുക. ഒരു കുട്ടിക്ക് അവരുടെ GOOGLE CLASS ROOM ACCOUNT ഉപയോഗിച്ച് എല്ലാ വിഷയത്തിന്റെയും  ക്‌ളാസ്സുകളിൽ  ഇങ്ങനെ JOIN ചെയ്യാം. ഗൂഗിൾ മീറ്റ് എന്ന APP ഉപയോഗിച്ച് ലൈവ് ക്ലാസ്സുകളും നൽകുന്നതാണ്. ഓരോ അധ്യാപകരും  PAPER VALUATION തീരുന്നതനുസരിച്ച് ക്ലാസുകൾ അറേഞ്ച് ചെയ്യുന്നതാണ്. ക്‌ളാസ്സുകൾ സംബന്ധിച്ചുള്ള എല്ലാ അറിയിപ്പുകളും ഗൂഗിൾ ക്ലാസ് റൂം വഴിയോ CLASS  WHATSAPP ഗ്രൂപ്പ് വഴിയോ മാത്രമേ നൽകുകയുള്ളൂ. അതിനാൽ എല്ലാ കുട്ടികളും അവരുടെ ഗൂഗിൾ ക്ലാസ്സ്‌റൂം എല്ലാ ദിവസവും VISIT ചെയ്ത് ക്ലാസ് വിവരങ്ങൾ മനസ്സിലാക്കേണ്ടതാണ്  


VICTERS Time Table
8.30 AM - XII English
9.30 XII Mathematics
10.00 Chemistry

 

Friday, May 29, 2020

Seating Arrangement May 30

മെയ് 30 ന് രാവിലെ നടക്കുന്ന CLASS XII .. MATHEMATICS, POLITICAL SCIENCE പരീക്ഷകളുടെ സീറ്റിങ്  അറേഞ്ച്മെൻറ്  ഇവിടെ പ്രസിദ്ധീകരിക്കുന്നു.



മെയ് 30 ഉച്ച കഴിഞ്ഞ് നടക്കുന്ന CLASS XI ൻറെ CHEMISTRY പരീക്ഷയുടെ  സീറ്റിങ്  അറേഞ്ച്മെൻറ്  ഇവിടെ പ്രസിദ്ധീകരിക്കുന്നു.




Thursday, May 28, 2020

SEATING ARRANGEMENT MAY 29

മെയ് 29 ന്  രാവിലെ നടക്കുന്ന രണ്ടാം വർഷ ഹിസ്റ്ററി പരീക്ഷയുടെ സീറ്റിങ് അറേഞ്ച്മെൻറ് താഴെ നൽകിയിരിക്കുന്നു.



മെയ് 29 ന്  ഉച്ച കഴിഞ്ഞ്  നടക്കുന്ന ഒന്നാം  വർഷ ഫിസിക്സ് , സോഷ്യോളജി  പരീക്ഷകളുടെ  സീറ്റിങ് അറേഞ്ച്മെൻറ് താഴെ നൽകിയിരിക്കുന്നു.


Wednesday, May 27, 2020

Seating Arrangement - May 28 - XI Economics

May 28 ന് രാവിലെ നടക്കുന്ന ക്ലാസ് XI - ന്റെ ഇക്കണോമിക്സ് പരീക്ഷയുടെ സീറ്റിങ് ARRANGEMENT ഇവിടെ പ്രസിദ്ധീകരിക്കുന്നു. കുട്ടികൾ അവരുടെ സീറ്റ്  മുൻകൂട്ടി മനസ്സിലാക്കി അവിടെ തന്നെ ഇരിക്കേണ്ടതാണ്.  


Tuesday, May 26, 2020

Seating Arrangement- Roomwise-27.05.2019. Biology- XII

Dear Students,

Your seating arrangement room wise is hereby published. Find your seat and occupy it properly on your arrival to the school as directed. This is for XII Biology Exam scheduled on the F.N. of 27th May 2020 

invigilator ആയ ടീച്ചർ നിങ്ങളെ ഫേസ് ചെയ്ത്  നിൽക്കുമ്പോൾ  ടീച്ചറുടെ വലതു വശത്തുനിന്നും ഒന്നാമത്തെ രെജിസ്റ്റർ നമ്പർ എന്ന ക്രമത്തിലാണ് ഇരിക്കേണ്ടത് . ഒന്നാമത്തെ ഡെസ്കിൽ 1  എന്ന നമ്പർ ആ മുറിയിലെ ആദ്യത്തെ രെജിസ്റ്റർ നമ്പറിനെ സൂചിപ്പിക്കുന്നു. ഈ ക്രമത്തത്തിലുള്ള സീറ്റിങ് ലേഔട്ട്  എല്ലാ മുറികളുടെ വാതിലിലും ഒട്ടിച്ചിട്ടുണ്ട് . അതിൽ നിന്നും നിങ്ങളുടെ സീറ്റ് കൃത്യമായി മനസ്സിലാക്കി അവിടെ തന്നെ ഇരിക്കുക. യാതൊരു കാരണവശാലും മറ്റു സീറ്റുകളിൽ ഇരിക്കുവാൻ പാടില്ല .


Monday, May 25, 2020

HSS Exam May 2020. Instructions

പ്രിയ വിദ്യാർത്ഥികളെ ,

കോവിഡ് 19 മൂലം മാറ്റി വയ്ക്കപ്പെട്ട ഒന്നാം വർഷ , രണ്ടാം  വർഷ  ഹയർ സെക്കണ്ടറി പരീക്ഷകൾ മെയ് 27 മുതൽ പുനരാരംഭിക്കുകയാണല്ലോ. ഇത് വരെ നമ്മൾ പരിചയിച്ചിട്ടില്ലാത്ത സാഹചര്യത്തിലും സുരക്ഷാ ക്രമീകരണത്തിലും ആണ്  പരീക്ഷ എന്നുള്ളത് ഏവർക്കും അറിവുള്ളതാണല്ലോ. അതിനാൽ തന്നെ താഴെ നിർദ്ദേശിച്ചിരിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ എല്ലാവരും കർശനമായി പാലിക്കേണ്ടതാണ് .

* എല്ലാ കുട്ടികളും, അധ്യാപകരും അനദ്ധ്യാപകരും സ്‌കൂൾ കാമ്പസ്സിൽ പ്രവേശിക്കുന്ന എല്ലാവരും കർശനമായും TRIPPLE LAYER മാസ്ക് ധരിക്കേണ്ടതാണ്. എല്ലാവരും ഹാൻഡ് കർചീഫ് കരുതേണ്ടതാണ്. 

* പരീക്ഷക്കായി  എത്തുന്ന എല്ലാ കുട്ടികളും കർശനമായി സാമൂഹിക അകലം പാലിക്കേണ്ടതാണ്.  COMBINED STUDY , കൂട്ടം കൂടി നിന്നുള്ള സംസാരം മുതലായവ കർശനമായും ഒഴിവാക്കേണ്ടതാണ്.

* സ്‌കൂൾ ഗേറ്റു വഴി പ്രവേശിക്കുമ്പോൾ തിരക്കുണ്ടാകാതെ പ്രവേശിക്കുവാൻ ഏവരും ശ്രദ്ധിക്കണം. മാതാപിതാക്കൾ കുട്ടികളുമായി വരുന്ന വാഹനം ഗേറ്റിനു പുറത്ത് നിറുത്തുക. മാതാപിതാക്കളിൽ ഒരാൾ മാത്രമേ കുട്ടിക്കൊപ്പം വരാവൂ.  പരീക്ഷയ്ക്കുള്ള FIRST BELL അടിച്ച ശേഷം മാതാപിതാക്കൾ ക്യാമ്പസ്സിന് പുറത്ത് പോകേണ്ടതാണ്.

* പ്രവേശിച്ച് കഴിഞ്ഞാലുടൻ തന്നെ സോപ്പും  വെള്ളവും ഉപയോഗിച്ച് കൈ നന്നായി കഴുകേണ്ടതാണ്. ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുവാൻ മറക്കരുത്. സാധിക്കുന്ന കുട്ടികൾ സ്വന്തമായി സാനിറ്റൈസർ കരുതുന്നതും ഉപയോഗിക്കുന്നതും നല്ലതാണ്.

* നിങ്ങൾക്ക് അനുവദിച്ചിരിക്കുന്ന മുറിയും ഇരിപ്പിടവും നോട്ടീസ് ബോർഡ് നോക്കി മനസ്സിലാക്കുക. നോട്ടീസ് ബോർഡിന് ചുറ്റും കൂടി നിൽക്കരുത്. ഒരാൾ മാറിയതിന്  ശേഷം അടുത്തയാൾ എന്ന ക്രമത്തിൽ SEATING DETAILS  പരിശോധിക്കുക. സീറ്റിങ് ക്രമീകരണം സ്‌കൂൾ ബ്ലോഗിലും പരീക്ഷ ദിവസം രാവിലെ പ്രസിദ്ധീകരിക്കുന്നതാണ് . നിങ്ങൾ വീട്ടിൽ നിന്ന് പുറപ്പെടുന്നതിനു മുൻപേ തന്നെ ഇരിപ്പിടവും മുറിയും ഏതെന്ന് മനസ്സിലാക്കി വന്നാൽ തിക്കും തിരക്കും നമുക്ക് ഒഴിവാക്കാം.  സ്‌കൂൾ ക്യാപസിൽ പ്രവേശിച്ച് SANITISE ചെയ്ത ശേഷം എല്ലാ കുട്ടികളും അവർക്ക് അനുവദിച്ചിരിക്കുന്ന ഇരിപ്പിടങ്ങളിൽ മാത്രമേ ഉണ്ടാകുവാൻ പാടുള്ളു. വരാന്തയിൽ ഒരു കാരണവശാലും കൂട്ടം കൂടി നിൽക്കുവാൻ പാടുള്ളതല്ല. 

*യാതൊരു കാരണവശാലും പഠനോപകരണങ്ങൾ മറ്റു വസ്തുക്കൾ എന്നിവ പങ്കു വെച്ച് ഉപയോഗിക്കുവാൻ പാടുള്ളതല്ല. കുടിവെള്ളം ഏവരും കരുതുന്നതാണ് അഭികാമ്യം.

*കുട്ടികൾ ATTENDANCE SHEET ൽ ഒപ്പ് രേഖപ്പെടുത്തേണ്ടതില്ല. 

*പരീക്ഷ കഴിഞ്ഞാലുടൻ തന്നെ തിക്കും തിരക്കും ഉണ്ടാക്കാതെ സ്‌കൂൾ വിട്ട് പുറത്ത് പോകേണ്ടതാണ്. കുട്ടികൾ ഒരു കാരണവശാലും കൂട്ടം കൂടുവാൻ പാടില്ല. കടകളിലോ മറ്റു സ്ഥലങ്ങളിലോ തങ്ങി നിൽക്കാതെ എത്രയും പെട്ടെന്നു മടങ്ങി പോകേണ്ടതാണ്.

*ഉത്തരക്കടലാസ്സിൽ നിങ്ങൾ എഴുതി അവസാനിപ്പിച്ച ഭാഗത്ത് DOUBLE LINES  നീട്ടി വരച്ച് അതിനു താഴെ CANCELLED  എന്ന് എഴുതേണ്ടതാണ്. അതിനു ശേഷം താഴേക്കുള്ള ഭാഗം പേന കൊണ്ട് വെട്ടി CANCEL ചെയ്യേണ്ടതാണ് .

അവസാന പരീക്ഷ ദിവസം സ്‌കൂൾ വർഷം  അവസാനിച്ചതോർമിച്ച്  യാതൊരു പരിപാടികളും അനുവദനീയമല്ല. 

നീണ്ടുനിന്ന ലോക്ക് ഡൗണിനു ശേഷം കണ്ടുമുട്ടുമ്പോൾ കൂട്ട് കൂട്ടുവാനും ഷേക്ക് ഹാൻഡ് ചെയ്യുവാനും ഒക്കെ തോന്നും. കൊറോണ പ്രതിസന്ധിയുടെ വെളിച്ചത്തിൽ  നമുക്ക് മറ്റുള്ളവരോടുള്ള ബഹുമാനവും സ്നേഹവും കൂടുതലായി പ്രകടിപ്പിക്കേണ്ടത് അവരിൽ നിന്ന് ശാരീരിക അകലം പാലിക്കുമ്പോളാണ് എന്ന് മറക്കാതിരിക്കുക.

ഈ മഹാമാരി നമ്മുടെ അശ്രദ്ധ മൂലം പടരുവാൻ നമ്മൾ വഴിയൊരുക്കരുത്. സാഹചര്യത്തിൻറെ  ഗൗരവം പൂർണമായി ഉൾക്കൊണ്ടുള്ള പ്രവർത്തനം ഏവരിൽ  നിന്നും ഉണ്ടാകണമെന്ന് ഓർമപ്പെടുത്തുന്നു. നിങ്ങളുടെ സ്‌കൂൾ വിദ്യാഭ്യാസം നിങ്ങളിൽ എത്ര സാമൂഹിക പ്രതിബദ്ധത സൃഷ്ടിച്ചു എന്ന് തെളിയിക്കുവാനുള്ള അവസരമാണിതെന്ന് എല്ലാവരും ഓർമ്മിക്കുമല്ലോ.

ശാന്തരായി എല്ലാവരും പരീക്ഷയെ അഭിമുഖീകരിക്കുക. എല്ലാവർക്കും ഉന്നത വിജയം ആശംസിക്കുന്നു. 

സ്നേഹപൂർവ്വം 
പ്രിൻസിപ്പൽ 


Saturday, May 23, 2020

Centre Change Allotment Published

ജില്ലയ്ക്ക് പുറത്തേയ്ക്ക് പരീക്ഷാ  സെൻറർ മാറ്റം ആവശ്യപ്പെട്ട കുട്ടികൾക്ക് മാറ്റം അനുവദിച്ചുകൊണ്ടുള്ള ലിസ്റ്റ് www.hscap.kerala.gov.in എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് . മാറ്റം ലഭിച്ച കുട്ടികൾ www.hscap.kerala.gov.in എന്ന വെബ് സൈറ്റിൽ നിന്നും CENTRE ALLOT SLIP ..പ്രിൻറ്  എടുത്തതും പഴയ ഹാൾ ടിക്കറ്റും സഹിതം പുതിയതായി അനുവദിച്ച സെന്ററിൽ പരീക്ഷയ്ക്കു ഹാജരാക്കേണ്ടതാണ്.  മാറ്റം ലഭിച്ച എല്ലാ വിദ്യാർത്ഥിനികളുടെയും പരീക്ഷാ  സെന്റർ പ്രിൻസിപ്പലിന് hall ticket മെയിൽ ചെയ്തിട്ടുണ്ട്.

അനുവദിച്ച സെന്ററിൽ നിങ്ങൾ പഠിക്കുന്ന വിഷയ കോമ്പിനേഷൻ ഉണ്ട് എന്ന്  കുട്ടികൾ ഉറപ്പാക്കേണ്ടതാണ്. ഇക്കാര്യത്തിൽ സംശയ നിവാരണത്തിന് I EXAM HELPLINE NUMBER ആയ 9447799278 ൽ ബന്ധപ്പെടേണ്ടതാണ്. iexamhelpdesk@gmail.com എന്ന ഇ മെയിൽ വിലാസത്തിലും സഹായം ലഭ്യമാണ്.

Click here to visit the ...CENTRE ALLOT SLIP ...Page

സെന്റർ മാറ്റം ലഭിച്ച വിദ്യാർഥികൾ 
XII -  Mariya Jewel Joseph, Rehna F, Aleena James, Anjana Gopi, Anuja Theres, Celine Sony, Sangavi.N, Tess maria Biju, Aagnus Merin Shaji, Adithya Ratheesh, Helnamol, Sona wilson, Krishnapriya E.M

XI - Sarmiya G, Gowri, Revathy K S, Liwa Tomy Sebastian, Laya Biju, Aleena Jose, B Divya Barathi

Tuesday, May 19, 2020

Centre Change Application - HSS Exam May 2020

കോവിഡ്  19  മൂലം മാറ്റി വയ്ക്കപ്പെട്ടതും മെയ് 27ന്   ആരംഭിക്കുന്നതുമായ ഹയർ സെക്കണ്ടറി പരീക്ഷയിൽ മറ്റു ജില്ലകളിൽ നിലവിലുള്ളതും, പഠിക്കുന്ന സ്‌കൂളിൽ വന്ന്  പരീക്ഷകൾ എഴുതുവാൻ ബുദ്ധിമുട്ടനുഭവപ്പെടുന്നതുമായ കുട്ടികൾക്ക് പരീക്ഷാ സെൻറർ മാറ്റത്തിന് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ് .

ജില്ലയ്ക്കു പുറത്തേയ്ക്കുള്ള മാറ്റം മാത്രമേ അനുവദിക്കൂ. നിങ്ങൾ പഠിക്കുന്ന വിഷയ കോമ്പിനേഷൻ നിങ്ങൾ തെരഞ്ഞെടുക്കുന്ന പരീക്ഷ സെന്ററിലും ഉണ്ടായിരിക്കണം . പരീക്ഷാ  സെന്റർ മാറ്റം അനുവദിച്ചാൽ പിന്നീട് സെന്റർ മാറി പരീക്ഷ എഴുതുവാൻ സാധിക്കില്ല. ഓൺലൈനായി  ആണ്  അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകൾ മെയ് 19 മുതൽ മെയ് 21 വൈകുന്നേരം അഞ്ചുമണി വരെ സമർപ്പിക്കാവുന്നതാണ്. അർഹരായ വിദ്യാർത്ഥികളുടെ സെന്റർ മാറ്റം അനുവദിച്ച ലിസ്റ്റ് മെയ് 23 ന് പ്രസിദ്ധീകരിക്കുന്നതാണ്.  അപേക്ഷിച്ച പരീക്ഷാ  കേന്ദ്രം അനുവദിക്കുവാൻ സാധിക്കാത്ത സാഹചര്യത്തിൽ അതേ  ജില്ലയിലെ മറ്റൊരു പരീക്ഷ കേന്ദ്രം അനുവദിക്കുന്നതാണ്.

അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് നിങ്ങൾ ആഗ്രഹിക്കുന്ന സ്‌കൂളിൽ നിങ്ങൾ പഠിക്കുന്ന വിഷയ കോമ്പിനേഷൻ ഉണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം . അതിന് നിങ്ങൾ
എന്ന ഏകജാലക വെബ്സൈറ്റ് സന്ദർശിക്കുക. മുകളിൽ കാണുന്ന School List എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. നിങ്ങൾ പരീക്ഷ എഴുതുവാൻ താല്പര്യപ്പെടുന്ന ജില്ല തിരഞ്ഞെടുക്കുക. അതിൽ നിങ്ങൾ ആഗ്രഹിക്കുന്ന സ്‌കൂളിന്റെ സ്കൂൾ കോഡ് മനസ്സിലാക്കുക. അവിടെ course code എന്ന കോളത്തിൽ തന്നിരിക്കുന്ന നമ്പറുകൾ പരിശോധിക്കുക. 

അതിൽ 1 എന്ന നമ്പർ ഫിസിക്സ് ,കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾ ഉള്ള സയൻസ് ഗ്രൂപ്പ് ആണ് . നമ്മുടെ സ്‌കൂളിലെ സയൻസ് ഗ്രൂപ്പ് 1 എന്ന course code ഉള്ളത് ആണ് 

11  എന്ന നമ്പർ ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി എന്നീ വിഷയങ്ങൾ ഉള്ള ഹ്യുമാനിറ്റിസ് ഗ്രൂപ്പ് ആണ്.  നമ്മുടെ സ്‌കൂളിലെ ഹ്യുമാനിറ്റിസ് ഗ്രൂപ്പ് 11 എന്ന course code ഉള്ളത് ആണ്  

ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള ലിങ്ക് താഴെ തന്നിരിക്കുന്നു.



സംശയ നിവാരണത്തിന് താഴെ പറയുന്ന ഹെല്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണ് 

HSE : System Manager - 9447799278 
Email Id : iexamhelpdesk@gmail.com 

Click Here to read the Circular




Wednesday, May 13, 2020

HSS Exam Rescheduled - Time Table

Here is the revised Time Table for the postponed HSS Exam 2020 at the onslaught of COVID-19

Tuesday, May 5, 2020

Attention Students !!!

കോവിഡ് 19 ൻ്റെ പശ്ച്ചാത്തലത്തിൽ എല്ലാ കുട്ടികളും അധ്യാപകരും മറ്റ് ജീവനക്കാരും ഫെയ്സ് മാസ്ക് ഉപയോഗിച്ച് മാത്രമേ സ്കൂളിൽ വരാവൂ എന്ന സർക്കാർ നിർദ്ദേശം എല്ലാവരും കർശനമായി പാലിക്കേണ്ടതാണ്. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന രണ്ടാം വർഷ വിദ്യാർത്ഥികൾ എല്ലാവരും 5 മാസ്കുകൾ വീതം തയ്യാറാക്കി കരുതി വെക്കേണ്ടതാണ്. കോട്ടൺ തുണിയിൽ നിർമിക്കുന്ന, കഴുകി അണു നശീകരണം നടത്തി പുനരുപയോഗിക്കുവാൻ കഴിയുന്ന മാസ്കുകൾ വേണം കുട്ടികൾ നിർമിക്കുവാൻ. ഇനി രണ്ടാം വർഷ ക്ലാസ്സുകളിലേയ്ക്ക് പ്രവേശിക്കുന്ന കുട്ടികളും ഈ നിർദ്ദേശം ഗൗരവമായി സ്വീകരിക്കേണ്ടതാണ്....പ്രിൻസിപ്പൽ



Friday, May 1, 2020

Blog designed and run by Jo C Thomas, HSST English...for St. Mary's HSS Pala