കോവിഡ് 19 മൂലം മാറ്റി വയ്ക്കപ്പെട്ടതും മെയ് 27ന് ആരംഭിക്കുന്നതുമായ ഹയർ സെക്കണ്ടറി പരീക്ഷയിൽ മറ്റു ജില്ലകളിൽ നിലവിലുള്ളതും, പഠിക്കുന്ന സ്‌കൂളിൽ വന്ന് പരീക്ഷകൾ എഴുതുവാൻ ബുദ്ധിമുട്ടനുഭവപ്പെടുന്നതുമായ കുട്ടികൾക്ക് പരീക്ഷാ സെൻറർ മാറ്റത്തിന് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ് .
ജില്ലയ്ക്കു പുറത്തേയ്ക്കുള്ള മാറ്റം മാത്രമേ അനുവദിക്കൂ. നിങ്ങൾ പഠിക്കുന്ന വിഷയ കോമ്പിനേഷൻ നിങ്ങൾ തെരഞ്ഞെടുക്കുന്ന പരീക്ഷ സെന്ററിലും ഉണ്ടായിരിക്കണം . പരീക്ഷാ സെന്റർ മാറ്റം അനുവദിച്ചാൽ പിന്നീട് സെന്റർ മാറി പരീക്ഷ എഴുതുവാൻ സാധിക്കില്ല. ഓൺലൈനായി ആണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകൾ മെയ് 19 മുതൽ മെയ് 21 വൈകുന്നേരം അഞ്ചുമണി വരെ സമർപ്പിക്കാവുന്നതാണ്. അർഹരായ വിദ്യാർത്ഥികളുടെ സെന്റർ മാറ്റം അനുവദിച്ച ലിസ്റ്റ് മെയ് 23 ന് പ്രസിദ്ധീകരിക്കുന്നതാണ്. അപേക്ഷിച്ച പരീക്ഷാ കേന്ദ്രം അനുവദിക്കുവാൻ സാധിക്കാത്ത സാഹചര്യത്തിൽ അതേ ജില്ലയിലെ മറ്റൊരു പരീക്ഷ കേന്ദ്രം അനുവദിക്കുന്നതാണ്.
അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് നിങ്ങൾ ആഗ്രഹിക്കുന്ന സ്‌കൂളിൽ നിങ്ങൾ പഠിക്കുന്ന വിഷയ കോമ്പിനേഷൻ ഉണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം . അതിന് നിങ്ങൾ
എന്ന ഏകജാലക വെബ്സൈറ്റ് സന്ദർശിക്കുക. മുകളിൽ കാണുന്ന School List എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. നിങ്ങൾ പരീക്ഷ എഴുതുവാൻ താല്പര്യപ്പെടുന്ന ജില്ല തിരഞ്ഞെടുക്കുക. അതിൽ നിങ്ങൾ ആഗ്രഹിക്കുന്ന സ്‌കൂളിന്റെ സ്കൂൾ കോഡ് മനസ്സിലാക്കുക. അവിടെ course code എന്ന കോളത്തിൽ തന്നിരിക്കുന്ന നമ്പറുകൾ പരിശോധിക്കുക.
അതിൽ 1 എന്ന നമ്പർ ഫിസിക്സ് ,കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾ ഉള്ള സയൻസ് ഗ്രൂപ്പ് ആണ് . നമ്മുടെ സ്‌കൂളിലെ സയൻസ് ഗ്രൂപ്പ് 1 എന്ന course code ഉള്ളത് ആണ്
11 എന്ന നമ്പർ ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി എന്നീ വിഷയങ്ങൾ ഉള്ള ഹ്യുമാനിറ്റിസ് ഗ്രൂപ്പ് ആണ്. നമ്മുടെ സ്‌കൂളിലെ ഹ്യുമാനിറ്റിസ് ഗ്രൂപ്പ് 11 എന്ന course code ഉള്ളത് ആണ്
ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള ലിങ്ക് താഴെ തന്നിരിക്കുന്നു.
സംശയ നിവാരണത്തിന് താഴെ പറയുന്ന ഹെല്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
HSE : System Manager - 9447799278