എല്ലാ കുട്ടികൾക്കും പുതിയ അദ്ധ്യായന വർഷത്തിലേക്ക് സ്നേഹ സ്വാഗതം. കോവിഡ് -19 ഉയർത്തുന്ന വെല്ലുവിളി പുതിയ ശീലങ്ങളെയും പഠന രീതികളെയും നമ്മെ പരിചയപ്പെടുത്തുന്നു. അതിജീവനം പഠിപ്പിക്കാത്ത അദ്ധ്യയനം പൊള്ളയാണല്ലോ. വെല്ലുവിളികളെ നമുക്ക് തിരികെ വെല്ലുവിളിക്കാം . ഒരു കുഞ്ഞൻ വൈറസിനെ നമ്മുടെ ഇച്‌ഛാശക്തിയേ തോൽപ്പിക്കാൻ അനുവദിക്കാതിരിക്കാം. പന്തക്കുസ്ത തിരുനാളിന് പിറ്റേന്ന് പരിശുദ്ധാല്മാവിന്റെ നിറവിൽ നമ്മുടെ സ്‌കൂളിന്റെ നാഥയായ പരിശുദ്ധ അമ്മയുടെ സംരക്ഷണയിൽ ഈശ്വരന് മുൻപിൽ കുനിഞ്ഞ ശിരസ്സും മനസ്സുമായി ഈ പുതുവർഷം നമുക്ക് ആരംഭിക്കാം.
സ്‌കൂൾ തുറക്കുന്നു എങ്കിലും കൂടുതൽ വിവര സാങ്കേതിക വിദ്യയെ ആശ്രയിക്കാതെ ഇപ്പോൾ നമുക്ക് മുൻപോട്ട് പോകാനാവില്ല. സർക്കാർ തലത്തിൽ VICTERS CHANNEL വഴി ജൂൺ 01 മുതൽ പ്ലസ് റ്റു ക്‌ളാസ്സുകളും ആരംഭിക്കുന്നു. സമയം രാവിലെ 8.30 മണി മുതൽ 10.30 മണി വരെ. കേബിൾ TV വഴിയും ഇന്റർനെറ്റ് ഉപയോഗിച്ചും ഈ ക്‌ളാസ്സുകളിൽ കുട്ടികൾക്ക് പങ്ക് കൊള്ളാം. വൈകുന്നേരം 7 മുതൽ 9 വരെ പുനഃസംപ്രേക്ഷണവും ഉണ്ട് .
അതോടൊപ്പം നമ്മുടെ സ്‌കൂളിലെ അധ്യാപകരും ഓൺലൈൻ ക്ലാസുകൾ അറേഞ്ച് ചെയ്യുന്നതാണ്. GOOGLE CLASSROOM ൽ സാധിക്കുന്ന എല്ലാ കുട്ടികളും അവരുടെ G MAIL ഉപയോഗിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്. വിശദാംശങ്ങൾ ക്ലാസ്സുകളുടെ WHATSAPPഗ്രൂപ്പിൽ അറിയിക്കുന്നതാണ്. നിങ്ങളുടെ TEACHERS തരുന്ന CODE ഉപയോഗിച്ച് ഇതിൽ ജോയിൻ ചെയ്യുക. ഒരു കുട്ടിക്ക് അവരുടെ GOOGLE CLASS ROOM ACCOUNT ഉപയോഗിച്ച് എല്ലാ വിഷയത്തിന്റെയും ക്‌ളാസ്സുകളിൽ ഇങ്ങനെ JOIN ചെയ്യാം. ഗൂഗിൾ മീറ്റ് എന്ന APP ഉപയോഗിച്ച് ലൈവ് ക്ലാസ്സുകളും നൽകുന്നതാണ്. ഓരോ അധ്യാപകരും PAPER VALUATION തീരുന്നതനുസരിച്ച് ക്ലാസുകൾ അറേഞ്ച് ചെയ്യുന്നതാണ്. ക്‌ളാസ്സുകൾ സംബന്ധിച്ചുള്ള എല്ലാ അറിയിപ്പുകളും ഗൂഗിൾ ക്ലാസ് റൂം വഴിയോ CLASS WHATSAPP ഗ്രൂപ്പ് വഴിയോ മാത്രമേ നൽകുകയുള്ളൂ. അതിനാൽ എല്ലാ കുട്ടികളും അവരുടെ ഗൂഗിൾ ക്ലാസ്സ്‌റൂം എല്ലാ ദിവസവും VISIT ചെയ്ത് ക്ലാസ് വിവരങ്ങൾ മനസ്സിലാക്കേണ്ടതാണ്
VICTERS Time Table
8.30 AM - XII English
9.30 XII Mathematics
10.00 Chemistry