കോവിഡ് 19 മൂലം മാറ്റി വയ്ക്കപ്പെട്ട ഒന്നാം വർഷ , രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷകൾ മെയ് 27 മുതൽ പുനരാരംഭിക്കുകയാണല്ലോ. ഇത് വരെ നമ്മൾ പരിചയിച്ചിട്ടില്ലാത്ത സാഹചര്യത്തിലും സുരക്ഷാ ക്രമീകരണത്തിലും ആണ് പരീക്ഷ എന്നുള്ളത് ഏവർക്കും അറിവുള്ളതാണല്ലോ. അതിനാൽ തന്നെ താഴെ നിർദ്ദേശിച്ചിരിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ എല്ലാവരും കർശനമായി പാലിക്കേണ്ടതാണ് .
* എല്ലാ കുട്ടികളും, അധ്യാപകരും അനദ്ധ്യാപകരും സ്‌കൂൾ കാമ്പസ്സിൽ പ്രവേശിക്കുന്ന എല്ലാവരും കർശനമായും TRIPPLE LAYER മാസ്ക് ധരിക്കേണ്ടതാണ്. എല്ലാവരും ഹാൻഡ് കർചീഫ് കരുതേണ്ടതാണ്.
* പരീക്ഷക്കായി എത്തുന്ന എല്ലാ കുട്ടികളും കർശനമായി സാമൂഹിക അകലം പാലിക്കേണ്ടതാണ്. COMBINED STUDY , കൂട്ടം കൂടി നിന്നുള്ള സംസാരം മുതലായവ കർശനമായും ഒഴിവാക്കേണ്ടതാണ്.
* സ്‌കൂൾ ഗേറ്റു വഴി പ്രവേശിക്കുമ്പോൾ തിരക്കുണ്ടാകാതെ പ്രവേശിക്കുവാൻ ഏവരും ശ്രദ്ധിക്കണം. മാതാപിതാക്കൾ കുട്ടികളുമായി വരുന്ന വാഹനം ഗേറ്റിനു പുറത്ത് നിറുത്തുക. മാതാപിതാക്കളിൽ ഒരാൾ മാത്രമേ കുട്ടിക്കൊപ്പം വരാവൂ. പരീക്ഷയ്ക്കുള്ള FIRST BELL അടിച്ച ശേഷം മാതാപിതാക്കൾ ക്യാമ്പസ്സിന് പുറത്ത് പോകേണ്ടതാണ്.
* പ്രവേശിച്ച് കഴിഞ്ഞാലുടൻ തന്നെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ നന്നായി കഴുകേണ്ടതാണ്. ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുവാൻ മറക്കരുത്. സാധിക്കുന്ന കുട്ടികൾ സ്വന്തമായി സാനിറ്റൈസർ കരുതുന്നതും ഉപയോഗിക്കുന്നതും നല്ലതാണ്.
* നിങ്ങൾക്ക് അനുവദിച്ചിരിക്കുന്ന മുറിയും ഇരിപ്പിടവും നോട്ടീസ് ബോർഡ് നോക്കി മനസ്സിലാക്കുക. നോട്ടീസ് ബോർഡിന് ചുറ്റും കൂടി നിൽക്കരുത്. ഒരാൾ മാറിയതിന് ശേഷം അടുത്തയാൾ എന്ന ക്രമത്തിൽ SEATING DETAILS പരിശോധിക്കുക. സീറ്റിങ് ക്രമീകരണം സ്‌കൂൾ ബ്ലോഗിലും പരീക്ഷ ദിവസം രാവിലെ പ്രസിദ്ധീകരിക്കുന്നതാണ് . നിങ്ങൾ വീട്ടിൽ നിന്ന് പുറപ്പെടുന്നതിനു മുൻപേ തന്നെ ഇരിപ്പിടവും മുറിയും ഏതെന്ന് മനസ്സിലാക്കി വന്നാൽ തിക്കും തിരക്കും നമുക്ക് ഒഴിവാക്കാം. സ്‌കൂൾ ക്യാപസിൽ പ്രവേശിച്ച് SANITISE ചെയ്ത ശേഷം എല്ലാ കുട്ടികളും അവർക്ക് അനുവദിച്ചിരിക്കുന്ന ഇരിപ്പിടങ്ങളിൽ മാത്രമേ ഉണ്ടാകുവാൻ പാടുള്ളു. വരാന്തയിൽ ഒരു കാരണവശാലും കൂട്ടം കൂടി നിൽക്കുവാൻ പാടുള്ളതല്ല.
*യാതൊരു കാരണവശാലും പഠനോപകരണങ്ങൾ മറ്റു വസ്തുക്കൾ എന്നിവ പങ്കു വെച്ച് ഉപയോഗിക്കുവാൻ പാടുള്ളതല്ല. കുടിവെള്ളം ഏവരും കരുതുന്നതാണ് അഭികാമ്യം.
*കുട്ടികൾ ATTENDANCE SHEET ൽ ഒപ്പ് രേഖപ്പെടുത്തേണ്ടതില്ല.
*പരീക്ഷ കഴിഞ്ഞാലുടൻ തന്നെ തിക്കും തിരക്കും ഉണ്ടാക്കാതെ സ്‌കൂൾ വിട്ട് പുറത്ത് പോകേണ്ടതാണ്. കുട്ടികൾ ഒരു കാരണവശാലും കൂട്ടം കൂടുവാൻ പാടില്ല. കടകളിലോ മറ്റു സ്ഥലങ്ങളിലോ തങ്ങി നിൽക്കാതെ എത്രയും പെട്ടെന്നു മടങ്ങി പോകേണ്ടതാണ്.
*ഉത്തരക്കടലാസ്സിൽ നിങ്ങൾ എഴുതി അവസാനിപ്പിച്ച ഭാഗത്ത് DOUBLE LINES നീട്ടി വരച്ച് അതിനു താഴെ CANCELLED എന്ന് എഴുതേണ്ടതാണ്. അതിനു ശേഷം താഴേക്കുള്ള ഭാഗം പേന കൊണ്ട് വെട്ടി CANCEL ചെയ്യേണ്ടതാണ് .
അവസാന പരീക്ഷ ദിവസം സ്‌കൂൾ വർഷം അവസാനിച്ചതോർമിച്ച് യാതൊരു പരിപാടികളും അനുവദനീയമല്ല.
നീണ്ടുനിന്ന ലോക്ക് ഡൗണിനു ശേഷം കണ്ടുമുട്ടുമ്പോൾ കൂട്ട് കൂട്ടുവാനും ഷേക്ക് ഹാൻഡ് ചെയ്യുവാനും ഒക്കെ തോന്നും. കൊറോണ പ്രതിസന്ധിയുടെ വെളിച്ചത്തിൽ നമുക്ക് മറ്റുള്ളവരോടുള്ള ബഹുമാനവും സ്നേഹവും കൂടുതലായി പ്രകടിപ്പിക്കേണ്ടത് അവരിൽ നിന്ന് ശാരീരിക അകലം പാലിക്കുമ്പോളാണ് എന്ന് മറക്കാതിരിക്കുക.
ഈ മഹാമാരി നമ്മുടെ അശ്രദ്ധ മൂലം പടരുവാൻ നമ്മൾ വഴിയൊരുക്കരുത്. സാഹചര്യത്തിൻറെ ഗൗരവം പൂർണമായി ഉൾക്കൊണ്ടുള്ള പ്രവർത്തനം ഏവരിൽ നിന്നും ഉണ്ടാകണമെന്ന് ഓർമപ്പെടുത്തുന്നു. നിങ്ങളുടെ സ്‌കൂൾ വിദ്യാഭ്യാസം നിങ്ങളിൽ എത്ര സാമൂഹിക പ്രതിബദ്ധത സൃഷ്ടിച്ചു എന്ന് തെളിയിക്കുവാനുള്ള അവസരമാണിതെന്ന് എല്ലാവരും ഓർമ്മിക്കുമല്ലോ.
ശാന്തരായി എല്ലാവരും പരീക്ഷയെ അഭിമുഖീകരിക്കുക. എല്ലാവർക്കും ഉന്നത വിജയം ആശംസിക്കുന്നു.
സ്നേഹപൂർവ്വം
പ്രിൻസിപ്പൽ