പ്ലസ് വൺ പ്രവേശനത്തിനായി ഏകജാലക അപേക്ഷ സമർപ്പിച്ച എല്ലാ അപേക്ഷകരും നിർബന്ധമായും ക്യാൻഡിഡേറ്റ് ലോഗിൻ September 4 നു മുൻപായി സൃഷ്ടിക്കേണ്ടതാണ് . ഇതിനായി https://hscap.kerala.gov.in/ എന്ന വെബ് സൈറ്റിൽ പ്രവേശിച്ച് CREATE CANDIDATE LOGIN - SWS എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
തുടർന്ന് വരുന്ന പേജിൽ നിങ്ങൾ അപേക്ഷിച്ച ജില്ല സെലക്ട് ചെയ്യുക.
തുടർന്ന് വരുന്ന സ്‌ക്രീനിൽ നിങ്ങളുടെ പത്താം ക്ലാസ് പരീക്ഷയുടെ സ്‌കീം ( SLLC /CBSE etc ) തെരഞ്ഞെടുക്കുക .
നിങ്ങളുടെ പത്താം ക്ലാസ് പരീക്ഷയുടെ രെജിസ്റ്റർ നമ്പർ പരീക്‌സയുടെ റിസൾട്ട് വന്ന മാസം നിങ്ങളുടെ ജനന തിയതി , നൽകിയിരിക്കുന്ന CAPTCHA CODE മുതലായവ നൽകുക.
ഈ വിവരങ്ങൾ നിങ്ങൾ അപേക്ഷ പൂരിച്ചപ്പോൾ നൽകിയത് പോലെ തന്നെയാകണം നൽകേണ്ടത് . തുടർന്ന് SUBMIT ബട്ടൺ ക്ലിക്ക് ചെയ്യുക.
തുടർന്ന് വരുന്ന പേജിൽ നിങ്ങൾ രെജിസ്റ്റർ ചെയ്ത ഫോൺ നമ്പർ ഭാഗികമായി കാണാവുന്നതാണ് . തുടർന്ന് SEND OTP എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
തുടർന്ന് വരുന്ന പേജിൽ ENTER THE OTP SENT TO REGISTERED MOBILE എന്ന ബോക്സിൽ നിങ്ങൾക്ക് ലഭിച്ച OTP... ENTER ചെയ്യുക .
ശേഷം SUBMIT OTP എന്ന ബട്ടൺ ക്ലിക് ചെയ്യുക.
തുടർന്ന് വരുന്ന പേജിലെ NEW PASSWORD എന്ന ബോക്സിൽ നിങ്ങൾ ആഗ്രഹിക്കുന്ന പുതിയ പാസ്സ്‌വേർഡ് ENTER ചെയ്യുക . നിങ്ങൾ തെരഞ്ഞെടുക്കുന്ന പാസ്സ്‌വേർഡിന് 8 CHARACTER LENGTH ഉണ്ടാവണം . ഇതിൽ ഒരു SMALL LETTER , ഒരു CAPITAL LETTER ഒരു NUMBER ഒരു SPECIAL CHARACTER എന്നിവ ഉണ്ടായിരിക്കണം (E.G. : - Mariya@1998)
CONFIRM PASSWORD എന്ന ബോക്സിൽ നിങ്ങളുടെ PASSWORD വീണ്ടും ENTER ചെയ്യുക
തുടർന്ന് അപ്ഡേറ്റ് എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക .
നിങ്ങളുടെ ക്യാൻഡിഡേറ്റ് ലോഗിൻ പൂർത്തിയായ മെസ്സേജ് നിങ്ങൾക്ക് കാണുവാൻ കഴിയും.
തുടർന്ന് https://hscap.kerala.gov.in/ എന്ന വെബ് സൈറ്റിൽ പ്രവേശിച്ച് CANDIDATE LOGIN - SWS ക്ലിക്ക് ചെയ്‌താൽ ലഭിക്കുന്ന ബോക്സിൽ
യൂസർ നെയിം - നിങ്ങളുടെ ഏകജാലക അപേക്ഷ നമ്പർ,
പാസ്സ്‌വേർഡ് എന്നിവ നൽകി ജില്ലാ തെരഞ്ഞെടുക്കുക.
ശേഷം ലോഗിൻ ബട്ടൺ ക്ലിക്ക് ചെയ്‌താൽ നിങ്ങൾക്ക് നിങ്ങളുടെ അപേക്ഷ കാണുവാനും, തിരുത്തൽ വരുത്തുവാനും, അലോട്ട്മെന്റ് ലഭിക്കുമ്പോൾ Allotment Slip എടുക്കുവാനും അഡ്മിഷൻ സമയത്ത് ഓൺലൈൻ ഫീസടക്കുവാനും കഴിയും
**സ്പോർട്സ് ക്വാട്ടയിൽ അപേക്ഷിച്ചിട്ടുള്ള കുട്ടികൾ പ്രസ്തുത അപേക്ഷയ്ക്കും പ്രത്യേകമായി ക്യാൻഡിഡേറ്റ് ലോഗിൻ create ചെയ്യേണ്ടതാണ് . ***
***********************************************************************************
അപേക്ഷ സമർപ്പണ വേളയിൽ ഫോൺ നമ്പർ തെറ്റായി രേഖപ്പെടുത്തിയത് മൂലം OTP ലഭിക്കാതെ candidate login സൃഷ്ടിക്കാൻ കഴിയാത്തവർ വെള്ള പേപ്പറിൽ അപേക്ഷ എഴുതി തയ്യാറാക്കി അപേക്ഷകനും രക്ഷിതാവും ഒപ്പു വച്ച ശേഷം താഴെ പറയുന്ന രേഖകളോടൊപ്പം ictcelldhse@ gmail.com എന്ന വിലാസത്തിൽ അയച്ചു നൽകേണ്ടതാണ്
1. വെള്ള പേപ്പറിൽ തയ്യാറാക്കി ഒപ്പു വച്ച അപേക്ഷ. അപേക്ഷയിൽ കൃത്യമായ ഏകജാലക അപേക്ഷാ നമ്പർ, സ്‌കീം ( SSLC/ CBSE - വിത്ത് പാസിംഗ് ഇയർ) രെജിസ്റ്റർ നമ്പർ , പാസ്സായ വർഷം, ജനന തിയതി, ശരിയായ മൊബൈൽ നമ്പർ എന്നിവ രേഖപ്പെടുത്തിയിരിക്കണം
2. ഓൺലൈൻ അപേക്ഷയുടെ കോപ്പി
3. ആധാർ കാർഡിൻറെ കോപ്പി
മെയിലിനു ലഭിക്കുന്ന മറുപടിയിലെ നിർദേശങ്ങൾ അനുസരിച്ച് candidate login സൃഷ്ടിക്കേണ്ടതാണ്