2019 -20 അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശന പ്രക്രിയ മെയ് 10 മുതൽ ആരംഭിയ്ക്കും. www.hscap.kerala.gov.in
എന്ന വെബ് സൈറ്റ് വഴി കുട്ടികൾക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
എന്ന വെബ് സൈറ്റ് വഴി കുട്ടികൾക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
അപേക്ഷ സമർപ്പിക്കുന്നതിന് മുൻപായി എല്ലാ ഹയർ സെക്കണ്ടറി സ്‌കൂളുകളിലും പ്രവർത്തിക്കുന്ന ഹെല്പ് ഡെസ്കിൽ നിന്നും സംശയ നിവാരണം വരുത്താവുന്നതാണ് . തെറ്റായി നൽകുന്ന വിവരങ്ങൾ അഡ്മിഷനെ ബാധിയ്ക്കാം എന്നുള്ളതിനാൽ തെറ്റ് കൂടാതെ ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടതാണ് . ഓൺ ലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ പ്രാഥമികമായി നൽകുന്ന വിവരങ്ങൾ തെറ്റാതെ നൽകുവാൻ പ്രത്യേകം ശ്രദ്ധിയ്ക്കുക. CASH PAYMENT MODE; CASH PAID TO SCHOOL എന്നാണ് നൽകേണ്ടത് . അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് ചേരുവാൻ താല്പര്യമുള്ള സ്‌കൂളുകളും വിഷയ കോമ്പിനേഷനുകളും അവിടെ കഴിഞ്ഞ വർഷം അഡ്മിഷൻ ലഭിച്ച LAST RANK എത്രയെന്നും മനസ്സിലാക്കുന്നത് അഡ്മിഷൻ ലഭിക്കാനുള്ള സാദ്ധ്യത മനസ്സിലാക്കുവാൻ സഹായകരമാണ്.
ഒരു വിദ്യാർഥിക്ക് 50 ഓപ്‌ഷൻ വരെ നൽകാവുന്നതാണ്. ഓപ്‌ഷൻ നൽകുന്നത് ശരിയായ രീതിയിൽ അല്ലെങ്കിൽ അഡ്മിഷൻ ഉദ്ദേശിച്ച രീതിയിൽ ലഭിക്കാതെ വന്നേക്കാം. സയൻസ് ഗ്രൂപ് പ്രധാനമായും ആഗ്രഹിയ്ക്കുന്ന വിദ്യാർത്ഥി എല്ലാ സയൻസ് ഗ്രൂപ്പ് ഓപ്‌ഷനുകളും മുൻഗണനാ ക്രമത്തിൽ നൽകിയ ശേഷം മാത്രമേ മറ്റു ഓപ്‌ഷനുകൾ നൽകാവൂ. അഡ്മിഷൻ ലഭിക്കുമ്പോൾ ലഭിയ്ക്കുന്ന ഓപ്‌ഷനു താഴെ നൽകിയിട്ടുള്ള എല്ലാ ഓപ്‌ഷനുകളും അപ്പോൾ തന്നെ ക്യാൻസൽ ആകും എന്നുള്ളത് അപേക്ഷ സമർപ്പിക്കുമ്പോൾ ഓർമിയ്ക്കേണ്ടതാണ്. അതിനാൽ സൂഷ്മതയോടെ വേണം ഓപ്‌ഷനുകൾ സമർപ്പിക്കേണ്ടത് . ഓൺലൈൻ അപേക്ഷ പൂരിപ്പിച്ചതിനു ശേഷം ഒന്ന് കൂടി സൂഷ്മമായി പരിശോധിച്ച ശേഷമേ അവസാന സബ്മിഷൻ നടത്താവൂ. അവസാന സബ്മിഷന് ശേഷം വിദ്യാർത്ഥിയ്ക്കു അപേക്ഷയിൽ മാറ്റങ്ങൾ വരുത്തുവാൻ സാദ്ധ്യമല്ല . അപേക്ഷയുടെ പ്രിൻറ്, ഓൺലൈൻ മാർക്‌ലിസ്റ്റിന്റെ കോപ്പി, ബോണസ് പോയിൻറ് തെളിയിക്കുന്നതിനാവശ്യമായ രേഖകൾ എന്നിവ സഹിതം ജില്ലയിലെ ഏതെങ്കിലും ഗവൺമെൻറ് അല്ലെങ്കിൽ എയ്‌ഡഡ് സ്‌കൂളിൽ അപേക്ഷ ഫീസായി 25 രൂപ അടച്ച് സമർപ്പിക്കാവുന്നതാണ്. അപേക്ഷയുടെ രസീത് വാങ്ങി സൂക്ഷിക്കേണ്ടതാണ്. അപേക്ഷ നമ്പർ പ്രത്യേകമായി രേഖപ്പെടുത്തി അപേക്ഷകർ സൂക്ഷിക്കേണ്ടതാണ്
എയ്ഡഡ് സ്കുളുകളിലുള്ള കമ്മ്യുണിറ്റി മെറിറ്റ് , മാനേജ്‌മന്റ് ക്വാട്ട സീറ്റുകളിലേക്ക് ഓരോ സ്‌കൂളിലും പ്രത്യേക അപേക്ഷകൾ സമർപ്പിക്കേണ്ടതാണ് . ഇതിനുള്ള അപേക്ഷ ഫോമുകൾ ആദ്യ രണ്ട് അലോട്ട്മെന്റുകൾക്ക് ശേഷം സർക്കാർ നിർദ്ദേശ പ്രകാരം വിതരണം ചെയ്യുന്നതാണ് . ഇതിനുള്ള അപേക്ഷകൾ ഓൺലൈൻ ആയി അല്ല സമർപ്പിക്കേണ്ടത് എന്നുള്ളത് പ്രത്യേകം ഓർമിക്കുക
അപേക്ഷ സമർപ്പണം ആരോപിക്കുന്ന തിയതി : 10/05/ 2019
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി : 16 / 05 / 2019
ട്രയൽ അലോട്ട്മെൻറ് തിയതി : 20 / 05 / 2019
ആദ്യ അലോട്ട്മെൻറ് തിയതി : 24 / 05 / 2019
മുഖ്യ അലോട്ട്മെൻറ് അവസാനിക്കുന്ന തിയതി : 31/ 05 / 2019
ക്‌ളാസ്സുകൾ ആരംഭിക്കുന്ന തിയതി : 03 / 06 / 2019
സ്പോർട്സ് ക്വോട്ടയിൽ പ്രവേശനം ആഗ്രഹിയ്ക്കുന്ന വിദ്യാർഥികൾ അവരുടെ സർട്ടിഫിക്കറ്റുകൾ ഓൺലൈൻ ആയി രെജിസ്റ്റർ ചെയ്തതിനു ശേഷം സ്പോർട്സ് ക്വോട്ടയിലേക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടതാണ് .
വി ഭിന്ന ശേഷി വിഭാഗത്തിൽ പെടുന്ന അപേക്ഷകർ ജില്ലാതല കൗൺസിലിംഗിന് ഹാജരായതിനു ശേഷം ലഭിക്കുന്ന സർട്ടിഫിക്കറ്റും രെജിസ്ട്രേഷൻ നമ്പറും ചേർത്ത് വേണം ഏകജാലക അപേക്ഷ സമർപ്പിക്കുവാൻ
എലാ വിഭാഗത്തിലും പെടുന്ന ഏകജാലക അപേക്ഷകർ ഓൺലൈൻ അപേക്ഷ രെജിസ്റ്റർ ചെയ്തതിന്റെ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും 25 രൂപ ഫീസ് സഹിതം ജില്ലയിലെ ഏതെങ്കിലും സ്‌കൂളിൽ സമർപ്പിച്ചെങ്കിൽ മാത്രമേ അപേക്ഷകൾ പ്രവേശനത്തിനായി പരിഗണിക്കുകയുള്ളൂ. ഇപ്രകാരം സ്‌കൂളിൽ സമർപ്പിച്ച അപേക്ഷകൾ സ്‌കൂൾ അധികൃതർ വെരിഫൈ ചെയ്തതിനു ശേഷം അപേക്ഷകർക്ക് ഓൺലൈനായി കാണുവാൻ കഴിയുന്നതും തെറ്റുകൾ ശ്രദ്ധയിൽ പെട്ടാൽ അപേക്ഷ സമർപ്പിച്ച സ്‌കൂൾ മുഖാന്തരം തിരുത്തലുകൾ വരുത്തുവാനും കഴിയും. ട്രയൽ അല്ലോട്മെന്റിന് ശേഷവും തിരുത്തലുകൾക്ക് അപേക്ഷ നൽകാവുന്നതാണ്. ഒറിജിനൽ അല്ലോട്മെൻറ് ആരംഭിച്ച ശേഷം തിരുത്തലുകൾ വരുത്തുവാൻ കഴിയില്ല.