Flash Message

.... ..ST Mary's HSS Pala........## ...... ..***** ... ...*******........ ...

Tuesday, October 27, 2020

First Bell- Online Classes

 KITE ( Kerala Infrastructure and Technology for Education) provides a web platform to bring together all the First Bell classes telecast till date as part of bridging the gulf in educational transactions caused by the pandemic Covid- 19. Students now get an opportunity to watch and download all these sessions. You may use the link given under to visit this portal

Web Portal Address : https://firstbell.kite.kerala.gov.in/

CLICK HERE TO VISIT THE PORTAL

Saturday, October 17, 2020

Supplementary Allotment 01

 First Supplementary Allotment will be published on 19th October. Admission is scheduled from October 19th to October 23rd. After the supplementary  allotment . Remaining vacancies for Schoo combination transfer will be published in HSCAP on 27th October

Wednesday, October 7, 2020

Supplementary Allotment

 Candidates who have got no admission yet and candidates who didn't submit their online application successfully can apply for supplementary allotment. The existing vacancy in different schools and subject combinations will be notified in HSCAP at 9.00 am on 10th October. Candidates may login to their individual login and renew their application by adding new options. Doubts can be clarified at  the school help desks.

Sunday, October 4, 2020

Instructions to plus one students

 Hearty welcome to St Mary's HSS Pala. Make sure that you have handed over your passport size photo to the school. Those who gave it at the time of admission may ignore this message. You can hand over the same digitally as directed in the WhatsApp group. If any student is not added to the group kindly communicate with 9074027186. 

Students can download the texts in pdf format from the web portal of KITE (Kerala Infrastructure and Technology for Education) . The portal is named 'Samagra'.


CLICK HERE TO VISIT THE PAGE


                                                https://samagra.kite.kerala.gov.in/

Sunday, September 27, 2020

Second Allotment Admission - Single Window

Second Allotment for Plus one Single Window Admission published in HSCAP. Students who got allotment should print out the allotment letter available in candidate Login. Allotted candidate should report at the time allotted for them. 

Admission Dates : 28 September to 06th October

Documents to be produced at the time of Admission

1. Allotment Letter ( The First Part should be filled in)

2. Transfer Certificate (T.C)

3. Conduct Certificate

4. Original Mark list - Class X ( If not received , an internet copy and a declaration that the original will be submitted as as soon as it is obtained)

5. Original certificates to prove Bonus claims, Tie breaking points

6. Three Passport Size Photographs ( If it can be produced, or send them later)

Admission is arranged strictly under COVID -19 protocol. Nobody should violate it. Student and one of the parents alone is needed to take the admission. Avoid crowding at the school. Social Distancing is to be strictly kept. Face masks are mandatory. Sanitize your hand before approaching  the admission desk. You should leave the campus immediately after the admission procedure.


*Community Merit rank list  published in HSCAP 

Saturday, September 12, 2020

Admission - First Allotment

First Allotment for Plus one Single Window Admission published in HSCAP. Students who got allotment should print out the allotment letter available in candidate Login. Allotted candidate should report at the time allotted for them. 

Documents to be produced at the time of Admission

1. Allotment Letter ( The First Part should be filled in)

2. Transfer Certificate (T.C)

3. Conduct Certificate

4. Original Mark list - Class X ( If not received , an internet copy and a declaration that the original will be submitted as as soon as it is obtained)

5. Original certificates to prove Bonus claims, Tie breaking points

6. Three Passport Size Photographs ( If it can be produced, or send them later)

Admission is arranged strictly under COVID -19 protocol. Nobody should violate it. Student and one of the parents alone is needed to take the admission. Avoid crowding at the school. Social Distancing is to be strictly followed. Face masks are mandatory. Sanitize your hand before approaching  the admission desk. You should leave the campus immediately after the admission procedure.

Tuesday, September 8, 2020

ഏകജാലക പ്ലസ് വൺ പ്രവേശനം - നിർദ്ദേശങ്ങൾ

 ഏകജാലക പ്ലസ് വൺ പ്രവേശനത്തിനായുള്ള അപേക്ഷാ സമയം അവസാനിച്ചു . ആദ്യ അലോട്ട്മെൻ്റ് സെപ്റ്റംബർ 14  നു പ്രസിദ്ധീകരിയ്ക്കും . പ്രവേശനം ലഭിക്കുന്ന കുട്ടികൾ അഡ്മിഷൻ നേടുന്നതിന്  പറയുന്ന രേഖകൾ തയ്യാറാക്കി വെയ്‌ക്കേണ്ടതാണ് 

1. CLASS X - PASS CERTIFICATE ( IF ORIGINAL NOT RECEIVED - A SELF ATTESTED         INTERNET COPY OF THE RESULT SHEET) .  സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലാത്ത കുട്ടികൾ സർട്ടിഫിക്കറ്റ് ലഭിച്ചാലുടൻ ഹാജരാക്കി കൊള്ളാം എന്ന്  വെള്ള പേപ്പറിൽ സത്യവാങ്മൂലം എഴുതി ഒപ്പിട്ട് നൽകണം 

2. Transfer Certificate ( T.C) from the last attended school

3. Conduct Certificate from the last attended school

4. Original certificates - to prove your bonus claims (Like Guiding / Red Cross, Club Activities/ NCC / Swimming / Sports and Arts etc)

5. Ration card to prove your Municipality/ Panchayat


Saturday, September 5, 2020

I bow to you my teacher

 Another Teacher's Day..... September 05.... The birthday of a great Luminary. Dr. S Radhakrishnan. A day for all teachers to assess where they are and what they are to be. A day for all to remember gratefully their teachers and  for reaching them back. Wishing you all teachers, a wonderful Teacher's Day.. Let us all shoulder and mould the generations to come and then depart... motivating, equipping and enabling our children to get along... without us 


Trial Allotment - Plus One Admission 2020

 ഏകജാലക പ്രവേശനത്തിനായുള്ള ട്രയൽ അലോട്ട്മെൻ്റ്  പ്രസിദ്ധീകരിച്ചു . എല്ലാ അപേക്ഷകരും ക്യാൻഡിഡേറ്റ് ലോഗിൻ വഴി അലോട്ട്മെൻ്റ് വിവരങ്ങൾ പരിശോധിക്കേണ്ടതാണ് . തിരുത്തലുകൾ  ആവശ്യമുള്ളവരും കൂടുതൽ  ഓപ്‌ഷൻ നൽകാൻ ആഗ്രഹിക്കുന്നവരും  സെപ്റ്റംബർ 8 അഞ്ചു മണിക്ക്  മുൻപായി ഇത്തരം തിരുത്തലുകൾ വരുത്തി അപേക്ഷ ഫൈനൽ കൺഫർ മേഷൻ ചെയ്യേണ്ടതാണ് .  പഞ്ചായത്ത് , മുനിസിപ്പാലിറ്റി വിവരങ്ങൾ, ജാതി വിവരങ്ങൾ മുതലായവ പ്രത്യേകം പരിശോധിച്ച് തെറ്റില്ല എന്നുറപ്പാക്കേണ്ടതാണ് . തെറ്റായി നല്കുന്ന അപേക്ഷാ വിവരങ്ങൾ അഡ്മിഷൻ നഷ്ടപ്പെടുന്നതിന് കാരണമാകും . സംശയങ്ങൾ സ്‌കൂൾ ഹെല്പ് ഡെസ്‌കുമായി ബന്ധപ്പെട്ട് പരിഹരിക്കേണ്ടതാണ് 

Sunday, August 16, 2020

Create Candidate Login

 പ്ലസ് വൺ  പ്രവേശനത്തിനായി ഏകജാലക അപേക്ഷ സമർപ്പിച്ച എല്ലാ അപേക്ഷകരും നിർബന്ധമായും ക്യാൻഡിഡേറ്റ് ലോഗിൻ September 4  നു മുൻപായി സൃഷ്ടിക്കേണ്ടതാണ് . ഇതിനായി  https://hscap.kerala.gov.in/ എന്ന വെബ് സൈറ്റിൽ പ്രവേശിച്ച്  CREATE CANDIDATE LOGIN - SWS എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

കമ്മ്യൂണിറ്റി, മാനേജ്‌മെൻറ് അപേക്ഷാ സമർപ്പണം - നിർദ്ദേശങ്ങൾ (Read and Find your Application Number Link at the bottom)

കോവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പ്ലസ് വൺ പ്രവേശനത്തിന് കമ്മ്യൂണിറ്റി മെറിറ്റ് , മാനേജ്മെൻറ് സീറ്റുകളിലേയ്ക്ക് നമ്മുടെ സ്‌കൂളിൽ അപേക്ഷ സമർപ്പിക്കുന്നതിന്  താഴെ പറയുന്ന ക്രമീകരണങ്ങൾ വരുത്തിയിരിക്കുന്നു. കൂടുതൽ ആളുകൾ ഒരേ സമയം സ്‌കൂളിൽ കൂട്ടം കൂട്ടുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഈ ക്രമീകരണം .

Monday, August 3, 2020

Sports Quota - Certificate Registration

സ്പോർട്സ് ക്വാട്ടയിൽ ഏകജാലക അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് സ്പോർട്സ് കൗൺസിലിൽ നിങ്ങളുടെ സർട്ടിഫിക്കറ്റ് രജിസ്റ്റർ ചെയ്ത് സ്കോർ കാർഡ് ലഭിക്കണം . അതിനായുള്ള രെജിസ്ട്രേഷൻ 04/08/2020 മുതൽ ആരംഭിച്ചു .രജിസ്റ്റർ ചെയ്യുവാൻ താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക 


Monday, July 20, 2020

പ്ലസ് വൺ ഏകജാലക പ്രവേശനം 2020

2020 21 അധ്യയന വർഷത്തേക്കുള്ള ഏകജാലക പ്രവേശന പ്രക്രിയ ജൂലൈ 29മുതൽ ആരംഭിക്കുന്നു.അപേക്ഷ സമർപ്പിക്കുമ്പോൾ താഴെപ്പറയുന്ന കാര്യങ്ങൾ എല്ലാ കുട്ടികളും പ്രത്യേകമായി ശ്രദ്ധിക്കേണ്ടതാണ്.


ഏകജാലക പ്രവേശനത്തിനു വേണ്ടി ഓൺലൈനിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. https://www.hscap.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത് . അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് ഇതുമായി ബന്ധപ്പെട്ട്  വിദ്യാർത്ഥികൾക്കുള്ള  സംശയങ്ങൾ സ്കൂളുകളിൽ പ്രവർത്തിക്കുന്ന ഹെല്പ് ഡെസ്ക് സേവനം ഉപയോഗിച്ച് ദൂരികരിക്കേണ്ടതാണ്. അപേക്ഷ പൂരിപ്പിക്കുന്നതിനു മുൻപായി പ്രോസ്പെക്ടസ് വിശദമായി വായിച്ച് മനസ്സിലാക്കേണ്ടതാണ്.


Thursday, July 16, 2020

HSS Results...St Mary's comes out with flying colours...in the Centenary Year

St Mary's Higher Secondary School has come out with flying colours in the HSS Exam March 2020. In the Science Group, all our students passed out with 24 Full A+ holders topping others. 
In the Humanities group 56 of the 58 appeared candidates passed out and ten of our students in this stream has come out with Full A+.
Hearty Congratulations to all the students, teachers, The FCC management, Non Teaching Stafff, PTA and all well wishers for your support in this achievement.

Science Toppers ( Full A+)
Scores given in bracket
Avani P ( 1194),  Amitha Anikuttan(1191), Jeenu Jaic(1190), Sanika Sivadas(1188), Poornima Sony(1182), Arya B(1181), Marya Angel John(1181), Jojia C Jose(1178), Gayathridevi M(1176), Nivya Sajan(1176), Neetha Maria Bobby(1175), Cimila Jaimon(1170), Natasha  Sebastian (1168), Aswathy Vijayan(1167), Anisia Pulickan(1164), Kavya S Nair(1160),  Varsha Anna Vincent(1158), Krishnendu Vinod(1157), Meenu Reji(1152) , Treesa Tomy(1150), Parvathy A(1146), Alina Mannanal Gigi(1146), Tess Maria Biju(1145), Agna Mariya Augustine(1124)

Humanities Toppers ( Full A+)
Ann Maria George(1182), Jncil Saji(1182), Mariya Johnson(1180), Jeava Maria Joseph(1176),Anna Dony(1171), Gouri S Krishna(1168), Tess Elizabeth(1163) , Taniya Anna Sam(1159), Remya Abraham(1154), Krishnapriya E M(1125)

In Science Group
Above 95% Score  - 25 candidates
90-95% Score- 22 Candidates
80-90% Score -30 Candidates
70-80% Score-20 Candidates
60-70% Score -7 Candidates
50-60 % Score - 3 Candidates

In Humanities Group
Above 95% Score  - 9 candidates
90-95% Score- 4 Candidates
80-90% Score -13 Candidates
70-80% Score-18 Candidates
60-70% Score -13 Candidates
50-60 % Score - 1 Candidates

Monday, July 13, 2020

HSS Results 2020

The results of HSS Exam March 2020- Class XII - will be published at 2.00 PM on 15th July. The results will be available at the following web portals after the official declaration by the Honourable Minister for Education







Mobile Apps







Tuesday, June 30, 2020

100% & 50 Full A+ Holders....St Mary's Comes out with Flying Colours in SSLC Exam March 2020

ST Mary's Girls HSS Pala has come out with flying colours in its centenary Year with 100% Pass and 50 Full A+  in the SSLC Exam March 2020
Hearty Congratulations to the winners, the faculty, and administrators

👍👍👍👍👍👍👍👍


Saturday, June 27, 2020

SSLC Results 2020

SSLC Results March 2020 will be declared on 30th June, 2020
Check your result using the links  below.
Results will be available immediately after the official declaration

Click on the links - give your details - to check..









Mobile App - SSLC Results 2020

SAPHALAM 2020 - Download from Google Play Store


Monday, June 1, 2020

VICTERS ...CLASS...02 June

8.30 AM - XII Botany
10.00 AM - XII History

Sunday, May 31, 2020

Hearty Welcome to the New Academic Year

എല്ലാ കുട്ടികൾക്കും പുതിയ അദ്ധ്യായന വർഷത്തിലേക്ക് സ്നേഹ സ്വാഗതം. കോവിഡ് -19 ഉയർത്തുന്ന വെല്ലുവിളി പുതിയ ശീലങ്ങളെയും പഠന രീതികളെയും നമ്മെ പരിചയപ്പെടുത്തുന്നു. അതിജീവനം പഠിപ്പിക്കാത്ത അദ്ധ്യയനം പൊള്ളയാണല്ലോ. വെല്ലുവിളികളെ നമുക്ക് തിരികെ വെല്ലുവിളിക്കാം . ഒരു കുഞ്ഞൻ വൈറസിനെ നമ്മുടെ ഇച്‌ഛാശക്തിയേ തോൽപ്പിക്കാൻ അനുവദിക്കാതിരിക്കാം. പന്തക്കുസ്ത തിരുനാളിന് പിറ്റേന്ന് പരിശുദ്ധാല്മാവിന്റെ നിറവിൽ നമ്മുടെ സ്‌കൂളിന്റെ നാഥയായ പരിശുദ്ധ അമ്മയുടെ  സംരക്ഷണയിൽ ഈശ്വരന് മുൻപിൽ കുനിഞ്ഞ ശിരസ്സും മനസ്സുമായി ഈ പുതുവർഷം നമുക്ക് ആരംഭിക്കാം. 
സ്‌കൂൾ തുറക്കുന്നു എങ്കിലും കൂടുതൽ വിവര സാങ്കേതിക വിദ്യയെ ആശ്രയിക്കാതെ ഇപ്പോൾ നമുക്ക് മുൻപോട്ട് പോകാനാവില്ല. സർക്കാർ തലത്തിൽ VICTERS CHANNEL വഴി ജൂൺ 01 മുതൽ പ്ലസ് റ്റു ക്‌ളാസ്സുകളും ആരംഭിക്കുന്നു. സമയം രാവിലെ 8.30  മണി മുതൽ 10.30 മണി വരെ. കേബിൾ TV വഴിയും ഇന്റർനെറ്റ് ഉപയോഗിച്ചും ഈ ക്‌ളാസ്സുകളിൽ കുട്ടികൾക്ക് പങ്ക് കൊള്ളാം. വൈകുന്നേരം 7 മുതൽ 9 വരെ പുനഃസംപ്രേക്ഷണവും ഉണ്ട് .

അതോടൊപ്പം നമ്മുടെ സ്‌കൂളിലെ അധ്യാപകരും ഓൺലൈൻ ക്ലാസുകൾ അറേഞ്ച് ചെയ്യുന്നതാണ്. GOOGLE CLASSROOM ൽ സാധിക്കുന്ന എല്ലാ കുട്ടികളും അവരുടെ G MAIL  ഉപയോഗിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്. വിശദാംശങ്ങൾ ക്ലാസ്സുകളുടെ WHATSAPPഗ്രൂപ്പിൽ അറിയിക്കുന്നതാണ്. നിങ്ങളുടെ TEACHERS തരുന്ന CODE ഉപയോഗിച്ച് ഇതിൽ ജോയിൻ ചെയ്യുക. ഒരു കുട്ടിക്ക് അവരുടെ GOOGLE CLASS ROOM ACCOUNT ഉപയോഗിച്ച് എല്ലാ വിഷയത്തിന്റെയും  ക്‌ളാസ്സുകളിൽ  ഇങ്ങനെ JOIN ചെയ്യാം. ഗൂഗിൾ മീറ്റ് എന്ന APP ഉപയോഗിച്ച് ലൈവ് ക്ലാസ്സുകളും നൽകുന്നതാണ്. ഓരോ അധ്യാപകരും  PAPER VALUATION തീരുന്നതനുസരിച്ച് ക്ലാസുകൾ അറേഞ്ച് ചെയ്യുന്നതാണ്. ക്‌ളാസ്സുകൾ സംബന്ധിച്ചുള്ള എല്ലാ അറിയിപ്പുകളും ഗൂഗിൾ ക്ലാസ് റൂം വഴിയോ CLASS  WHATSAPP ഗ്രൂപ്പ് വഴിയോ മാത്രമേ നൽകുകയുള്ളൂ. അതിനാൽ എല്ലാ കുട്ടികളും അവരുടെ ഗൂഗിൾ ക്ലാസ്സ്‌റൂം എല്ലാ ദിവസവും VISIT ചെയ്ത് ക്ലാസ് വിവരങ്ങൾ മനസ്സിലാക്കേണ്ടതാണ്  


VICTERS Time Table
8.30 AM - XII English
9.30 XII Mathematics
10.00 Chemistry

 

Friday, May 29, 2020

Seating Arrangement May 30

മെയ് 30 ന് രാവിലെ നടക്കുന്ന CLASS XII .. MATHEMATICS, POLITICAL SCIENCE പരീക്ഷകളുടെ സീറ്റിങ്  അറേഞ്ച്മെൻറ്  ഇവിടെ പ്രസിദ്ധീകരിക്കുന്നു.



മെയ് 30 ഉച്ച കഴിഞ്ഞ് നടക്കുന്ന CLASS XI ൻറെ CHEMISTRY പരീക്ഷയുടെ  സീറ്റിങ്  അറേഞ്ച്മെൻറ്  ഇവിടെ പ്രസിദ്ധീകരിക്കുന്നു.




Thursday, May 28, 2020

SEATING ARRANGEMENT MAY 29

മെയ് 29 ന്  രാവിലെ നടക്കുന്ന രണ്ടാം വർഷ ഹിസ്റ്ററി പരീക്ഷയുടെ സീറ്റിങ് അറേഞ്ച്മെൻറ് താഴെ നൽകിയിരിക്കുന്നു.



മെയ് 29 ന്  ഉച്ച കഴിഞ്ഞ്  നടക്കുന്ന ഒന്നാം  വർഷ ഫിസിക്സ് , സോഷ്യോളജി  പരീക്ഷകളുടെ  സീറ്റിങ് അറേഞ്ച്മെൻറ് താഴെ നൽകിയിരിക്കുന്നു.


Wednesday, May 27, 2020

Seating Arrangement - May 28 - XI Economics

May 28 ന് രാവിലെ നടക്കുന്ന ക്ലാസ് XI - ന്റെ ഇക്കണോമിക്സ് പരീക്ഷയുടെ സീറ്റിങ് ARRANGEMENT ഇവിടെ പ്രസിദ്ധീകരിക്കുന്നു. കുട്ടികൾ അവരുടെ സീറ്റ്  മുൻകൂട്ടി മനസ്സിലാക്കി അവിടെ തന്നെ ഇരിക്കേണ്ടതാണ്.  


Tuesday, May 26, 2020

Seating Arrangement- Roomwise-27.05.2019. Biology- XII

Dear Students,

Your seating arrangement room wise is hereby published. Find your seat and occupy it properly on your arrival to the school as directed. This is for XII Biology Exam scheduled on the F.N. of 27th May 2020 

invigilator ആയ ടീച്ചർ നിങ്ങളെ ഫേസ് ചെയ്ത്  നിൽക്കുമ്പോൾ  ടീച്ചറുടെ വലതു വശത്തുനിന്നും ഒന്നാമത്തെ രെജിസ്റ്റർ നമ്പർ എന്ന ക്രമത്തിലാണ് ഇരിക്കേണ്ടത് . ഒന്നാമത്തെ ഡെസ്കിൽ 1  എന്ന നമ്പർ ആ മുറിയിലെ ആദ്യത്തെ രെജിസ്റ്റർ നമ്പറിനെ സൂചിപ്പിക്കുന്നു. ഈ ക്രമത്തത്തിലുള്ള സീറ്റിങ് ലേഔട്ട്  എല്ലാ മുറികളുടെ വാതിലിലും ഒട്ടിച്ചിട്ടുണ്ട് . അതിൽ നിന്നും നിങ്ങളുടെ സീറ്റ് കൃത്യമായി മനസ്സിലാക്കി അവിടെ തന്നെ ഇരിക്കുക. യാതൊരു കാരണവശാലും മറ്റു സീറ്റുകളിൽ ഇരിക്കുവാൻ പാടില്ല .


Monday, May 25, 2020

HSS Exam May 2020. Instructions

പ്രിയ വിദ്യാർത്ഥികളെ ,

കോവിഡ് 19 മൂലം മാറ്റി വയ്ക്കപ്പെട്ട ഒന്നാം വർഷ , രണ്ടാം  വർഷ  ഹയർ സെക്കണ്ടറി പരീക്ഷകൾ മെയ് 27 മുതൽ പുനരാരംഭിക്കുകയാണല്ലോ. ഇത് വരെ നമ്മൾ പരിചയിച്ചിട്ടില്ലാത്ത സാഹചര്യത്തിലും സുരക്ഷാ ക്രമീകരണത്തിലും ആണ്  പരീക്ഷ എന്നുള്ളത് ഏവർക്കും അറിവുള്ളതാണല്ലോ. അതിനാൽ തന്നെ താഴെ നിർദ്ദേശിച്ചിരിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ എല്ലാവരും കർശനമായി പാലിക്കേണ്ടതാണ് .

* എല്ലാ കുട്ടികളും, അധ്യാപകരും അനദ്ധ്യാപകരും സ്‌കൂൾ കാമ്പസ്സിൽ പ്രവേശിക്കുന്ന എല്ലാവരും കർശനമായും TRIPPLE LAYER മാസ്ക് ധരിക്കേണ്ടതാണ്. എല്ലാവരും ഹാൻഡ് കർചീഫ് കരുതേണ്ടതാണ്. 

* പരീക്ഷക്കായി  എത്തുന്ന എല്ലാ കുട്ടികളും കർശനമായി സാമൂഹിക അകലം പാലിക്കേണ്ടതാണ്.  COMBINED STUDY , കൂട്ടം കൂടി നിന്നുള്ള സംസാരം മുതലായവ കർശനമായും ഒഴിവാക്കേണ്ടതാണ്.

* സ്‌കൂൾ ഗേറ്റു വഴി പ്രവേശിക്കുമ്പോൾ തിരക്കുണ്ടാകാതെ പ്രവേശിക്കുവാൻ ഏവരും ശ്രദ്ധിക്കണം. മാതാപിതാക്കൾ കുട്ടികളുമായി വരുന്ന വാഹനം ഗേറ്റിനു പുറത്ത് നിറുത്തുക. മാതാപിതാക്കളിൽ ഒരാൾ മാത്രമേ കുട്ടിക്കൊപ്പം വരാവൂ.  പരീക്ഷയ്ക്കുള്ള FIRST BELL അടിച്ച ശേഷം മാതാപിതാക്കൾ ക്യാമ്പസ്സിന് പുറത്ത് പോകേണ്ടതാണ്.

* പ്രവേശിച്ച് കഴിഞ്ഞാലുടൻ തന്നെ സോപ്പും  വെള്ളവും ഉപയോഗിച്ച് കൈ നന്നായി കഴുകേണ്ടതാണ്. ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുവാൻ മറക്കരുത്. സാധിക്കുന്ന കുട്ടികൾ സ്വന്തമായി സാനിറ്റൈസർ കരുതുന്നതും ഉപയോഗിക്കുന്നതും നല്ലതാണ്.

* നിങ്ങൾക്ക് അനുവദിച്ചിരിക്കുന്ന മുറിയും ഇരിപ്പിടവും നോട്ടീസ് ബോർഡ് നോക്കി മനസ്സിലാക്കുക. നോട്ടീസ് ബോർഡിന് ചുറ്റും കൂടി നിൽക്കരുത്. ഒരാൾ മാറിയതിന്  ശേഷം അടുത്തയാൾ എന്ന ക്രമത്തിൽ SEATING DETAILS  പരിശോധിക്കുക. സീറ്റിങ് ക്രമീകരണം സ്‌കൂൾ ബ്ലോഗിലും പരീക്ഷ ദിവസം രാവിലെ പ്രസിദ്ധീകരിക്കുന്നതാണ് . നിങ്ങൾ വീട്ടിൽ നിന്ന് പുറപ്പെടുന്നതിനു മുൻപേ തന്നെ ഇരിപ്പിടവും മുറിയും ഏതെന്ന് മനസ്സിലാക്കി വന്നാൽ തിക്കും തിരക്കും നമുക്ക് ഒഴിവാക്കാം.  സ്‌കൂൾ ക്യാപസിൽ പ്രവേശിച്ച് SANITISE ചെയ്ത ശേഷം എല്ലാ കുട്ടികളും അവർക്ക് അനുവദിച്ചിരിക്കുന്ന ഇരിപ്പിടങ്ങളിൽ മാത്രമേ ഉണ്ടാകുവാൻ പാടുള്ളു. വരാന്തയിൽ ഒരു കാരണവശാലും കൂട്ടം കൂടി നിൽക്കുവാൻ പാടുള്ളതല്ല. 

*യാതൊരു കാരണവശാലും പഠനോപകരണങ്ങൾ മറ്റു വസ്തുക്കൾ എന്നിവ പങ്കു വെച്ച് ഉപയോഗിക്കുവാൻ പാടുള്ളതല്ല. കുടിവെള്ളം ഏവരും കരുതുന്നതാണ് അഭികാമ്യം.

*കുട്ടികൾ ATTENDANCE SHEET ൽ ഒപ്പ് രേഖപ്പെടുത്തേണ്ടതില്ല. 

*പരീക്ഷ കഴിഞ്ഞാലുടൻ തന്നെ തിക്കും തിരക്കും ഉണ്ടാക്കാതെ സ്‌കൂൾ വിട്ട് പുറത്ത് പോകേണ്ടതാണ്. കുട്ടികൾ ഒരു കാരണവശാലും കൂട്ടം കൂടുവാൻ പാടില്ല. കടകളിലോ മറ്റു സ്ഥലങ്ങളിലോ തങ്ങി നിൽക്കാതെ എത്രയും പെട്ടെന്നു മടങ്ങി പോകേണ്ടതാണ്.

*ഉത്തരക്കടലാസ്സിൽ നിങ്ങൾ എഴുതി അവസാനിപ്പിച്ച ഭാഗത്ത് DOUBLE LINES  നീട്ടി വരച്ച് അതിനു താഴെ CANCELLED  എന്ന് എഴുതേണ്ടതാണ്. അതിനു ശേഷം താഴേക്കുള്ള ഭാഗം പേന കൊണ്ട് വെട്ടി CANCEL ചെയ്യേണ്ടതാണ് .

അവസാന പരീക്ഷ ദിവസം സ്‌കൂൾ വർഷം  അവസാനിച്ചതോർമിച്ച്  യാതൊരു പരിപാടികളും അനുവദനീയമല്ല. 

നീണ്ടുനിന്ന ലോക്ക് ഡൗണിനു ശേഷം കണ്ടുമുട്ടുമ്പോൾ കൂട്ട് കൂട്ടുവാനും ഷേക്ക് ഹാൻഡ് ചെയ്യുവാനും ഒക്കെ തോന്നും. കൊറോണ പ്രതിസന്ധിയുടെ വെളിച്ചത്തിൽ  നമുക്ക് മറ്റുള്ളവരോടുള്ള ബഹുമാനവും സ്നേഹവും കൂടുതലായി പ്രകടിപ്പിക്കേണ്ടത് അവരിൽ നിന്ന് ശാരീരിക അകലം പാലിക്കുമ്പോളാണ് എന്ന് മറക്കാതിരിക്കുക.

ഈ മഹാമാരി നമ്മുടെ അശ്രദ്ധ മൂലം പടരുവാൻ നമ്മൾ വഴിയൊരുക്കരുത്. സാഹചര്യത്തിൻറെ  ഗൗരവം പൂർണമായി ഉൾക്കൊണ്ടുള്ള പ്രവർത്തനം ഏവരിൽ  നിന്നും ഉണ്ടാകണമെന്ന് ഓർമപ്പെടുത്തുന്നു. നിങ്ങളുടെ സ്‌കൂൾ വിദ്യാഭ്യാസം നിങ്ങളിൽ എത്ര സാമൂഹിക പ്രതിബദ്ധത സൃഷ്ടിച്ചു എന്ന് തെളിയിക്കുവാനുള്ള അവസരമാണിതെന്ന് എല്ലാവരും ഓർമ്മിക്കുമല്ലോ.

ശാന്തരായി എല്ലാവരും പരീക്ഷയെ അഭിമുഖീകരിക്കുക. എല്ലാവർക്കും ഉന്നത വിജയം ആശംസിക്കുന്നു. 

സ്നേഹപൂർവ്വം 
പ്രിൻസിപ്പൽ 


Saturday, May 23, 2020

Centre Change Allotment Published

ജില്ലയ്ക്ക് പുറത്തേയ്ക്ക് പരീക്ഷാ  സെൻറർ മാറ്റം ആവശ്യപ്പെട്ട കുട്ടികൾക്ക് മാറ്റം അനുവദിച്ചുകൊണ്ടുള്ള ലിസ്റ്റ് www.hscap.kerala.gov.in എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് . മാറ്റം ലഭിച്ച കുട്ടികൾ www.hscap.kerala.gov.in എന്ന വെബ് സൈറ്റിൽ നിന്നും CENTRE ALLOT SLIP ..പ്രിൻറ്  എടുത്തതും പഴയ ഹാൾ ടിക്കറ്റും സഹിതം പുതിയതായി അനുവദിച്ച സെന്ററിൽ പരീക്ഷയ്ക്കു ഹാജരാക്കേണ്ടതാണ്.  മാറ്റം ലഭിച്ച എല്ലാ വിദ്യാർത്ഥിനികളുടെയും പരീക്ഷാ  സെന്റർ പ്രിൻസിപ്പലിന് hall ticket മെയിൽ ചെയ്തിട്ടുണ്ട്.

അനുവദിച്ച സെന്ററിൽ നിങ്ങൾ പഠിക്കുന്ന വിഷയ കോമ്പിനേഷൻ ഉണ്ട് എന്ന്  കുട്ടികൾ ഉറപ്പാക്കേണ്ടതാണ്. ഇക്കാര്യത്തിൽ സംശയ നിവാരണത്തിന് I EXAM HELPLINE NUMBER ആയ 9447799278 ൽ ബന്ധപ്പെടേണ്ടതാണ്. iexamhelpdesk@gmail.com എന്ന ഇ മെയിൽ വിലാസത്തിലും സഹായം ലഭ്യമാണ്.

Click here to visit the ...CENTRE ALLOT SLIP ...Page

സെന്റർ മാറ്റം ലഭിച്ച വിദ്യാർഥികൾ 
XII -  Mariya Jewel Joseph, Rehna F, Aleena James, Anjana Gopi, Anuja Theres, Celine Sony, Sangavi.N, Tess maria Biju, Aagnus Merin Shaji, Adithya Ratheesh, Helnamol, Sona wilson, Krishnapriya E.M

XI - Sarmiya G, Gowri, Revathy K S, Liwa Tomy Sebastian, Laya Biju, Aleena Jose, B Divya Barathi

Tuesday, May 19, 2020

Centre Change Application - HSS Exam May 2020

കോവിഡ്  19  മൂലം മാറ്റി വയ്ക്കപ്പെട്ടതും മെയ് 27ന്   ആരംഭിക്കുന്നതുമായ ഹയർ സെക്കണ്ടറി പരീക്ഷയിൽ മറ്റു ജില്ലകളിൽ നിലവിലുള്ളതും, പഠിക്കുന്ന സ്‌കൂളിൽ വന്ന്  പരീക്ഷകൾ എഴുതുവാൻ ബുദ്ധിമുട്ടനുഭവപ്പെടുന്നതുമായ കുട്ടികൾക്ക് പരീക്ഷാ സെൻറർ മാറ്റത്തിന് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ് .

ജില്ലയ്ക്കു പുറത്തേയ്ക്കുള്ള മാറ്റം മാത്രമേ അനുവദിക്കൂ. നിങ്ങൾ പഠിക്കുന്ന വിഷയ കോമ്പിനേഷൻ നിങ്ങൾ തെരഞ്ഞെടുക്കുന്ന പരീക്ഷ സെന്ററിലും ഉണ്ടായിരിക്കണം . പരീക്ഷാ  സെന്റർ മാറ്റം അനുവദിച്ചാൽ പിന്നീട് സെന്റർ മാറി പരീക്ഷ എഴുതുവാൻ സാധിക്കില്ല. ഓൺലൈനായി  ആണ്  അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകൾ മെയ് 19 മുതൽ മെയ് 21 വൈകുന്നേരം അഞ്ചുമണി വരെ സമർപ്പിക്കാവുന്നതാണ്. അർഹരായ വിദ്യാർത്ഥികളുടെ സെന്റർ മാറ്റം അനുവദിച്ച ലിസ്റ്റ് മെയ് 23 ന് പ്രസിദ്ധീകരിക്കുന്നതാണ്.  അപേക്ഷിച്ച പരീക്ഷാ  കേന്ദ്രം അനുവദിക്കുവാൻ സാധിക്കാത്ത സാഹചര്യത്തിൽ അതേ  ജില്ലയിലെ മറ്റൊരു പരീക്ഷ കേന്ദ്രം അനുവദിക്കുന്നതാണ്.

അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് നിങ്ങൾ ആഗ്രഹിക്കുന്ന സ്‌കൂളിൽ നിങ്ങൾ പഠിക്കുന്ന വിഷയ കോമ്പിനേഷൻ ഉണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം . അതിന് നിങ്ങൾ
എന്ന ഏകജാലക വെബ്സൈറ്റ് സന്ദർശിക്കുക. മുകളിൽ കാണുന്ന School List എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. നിങ്ങൾ പരീക്ഷ എഴുതുവാൻ താല്പര്യപ്പെടുന്ന ജില്ല തിരഞ്ഞെടുക്കുക. അതിൽ നിങ്ങൾ ആഗ്രഹിക്കുന്ന സ്‌കൂളിന്റെ സ്കൂൾ കോഡ് മനസ്സിലാക്കുക. അവിടെ course code എന്ന കോളത്തിൽ തന്നിരിക്കുന്ന നമ്പറുകൾ പരിശോധിക്കുക. 

അതിൽ 1 എന്ന നമ്പർ ഫിസിക്സ് ,കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾ ഉള്ള സയൻസ് ഗ്രൂപ്പ് ആണ് . നമ്മുടെ സ്‌കൂളിലെ സയൻസ് ഗ്രൂപ്പ് 1 എന്ന course code ഉള്ളത് ആണ് 

11  എന്ന നമ്പർ ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി എന്നീ വിഷയങ്ങൾ ഉള്ള ഹ്യുമാനിറ്റിസ് ഗ്രൂപ്പ് ആണ്.  നമ്മുടെ സ്‌കൂളിലെ ഹ്യുമാനിറ്റിസ് ഗ്രൂപ്പ് 11 എന്ന course code ഉള്ളത് ആണ്  

ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള ലിങ്ക് താഴെ തന്നിരിക്കുന്നു.



സംശയ നിവാരണത്തിന് താഴെ പറയുന്ന ഹെല്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണ് 

HSE : System Manager - 9447799278 
Email Id : iexamhelpdesk@gmail.com 

Click Here to read the Circular




Wednesday, May 13, 2020

HSS Exam Rescheduled - Time Table

Here is the revised Time Table for the postponed HSS Exam 2020 at the onslaught of COVID-19

Tuesday, May 5, 2020

Attention Students !!!

കോവിഡ് 19 ൻ്റെ പശ്ച്ചാത്തലത്തിൽ എല്ലാ കുട്ടികളും അധ്യാപകരും മറ്റ് ജീവനക്കാരും ഫെയ്സ് മാസ്ക് ഉപയോഗിച്ച് മാത്രമേ സ്കൂളിൽ വരാവൂ എന്ന സർക്കാർ നിർദ്ദേശം എല്ലാവരും കർശനമായി പാലിക്കേണ്ടതാണ്. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന രണ്ടാം വർഷ വിദ്യാർത്ഥികൾ എല്ലാവരും 5 മാസ്കുകൾ വീതം തയ്യാറാക്കി കരുതി വെക്കേണ്ടതാണ്. കോട്ടൺ തുണിയിൽ നിർമിക്കുന്ന, കഴുകി അണു നശീകരണം നടത്തി പുനരുപയോഗിക്കുവാൻ കഴിയുന്ന മാസ്കുകൾ വേണം കുട്ടികൾ നിർമിക്കുവാൻ. ഇനി രണ്ടാം വർഷ ക്ലാസ്സുകളിലേയ്ക്ക് പ്രവേശിക്കുന്ന കുട്ടികളും ഈ നിർദ്ദേശം ഗൗരവമായി സ്വീകരിക്കേണ്ടതാണ്....പ്രിൻസിപ്പൽ



Friday, May 1, 2020

Monday, April 20, 2020

The Life


We all have one life, just one. We don’t always need to be busy with our lives. We need to remind ourselves that it’s okay – and absolutely necessary to slow it all down. To take a break, enjoy nature, watch sunrise and simply be together. We must never forget to enjoy the little things because they are never as little as we think. Of course, life would be hard at times but not all storms come to disrupt your life, some come to clear your path.
So dare to live the life you dreamed of. Because one’s mission in life is not merely to survive. But to thrive and to do so with some passion, some compassion, some humour and some style. Or else there awaits the most dangerous risk of all – the risk of spending your life not doing what you want. Life moves pretty fast so live the life you love. And when thinking about life remember, no amount of guilt can change the past and no amount of anxiety can change the future so live in the present.
Your past will lose its grip on you and you will move forward into peace and find a new beautiful spark of joy. Always know that better things are up ahead. Keep dreaming of growing and rising higher. You have new mountains to climb in front of you and bigger dreams to chase. No matter where you are right now, always – always know that the best is still yet to come.
Life is too short to wait. All we have is now. Sometimes you will never know the value of the moment until it becomes a memory. You can’t do anything about the length of your life. But you can do something about its width and depth. All we have to decide is what to do with the time that is given to us. Because in the end it’s not the years in your life that count, it’s the life in your years. But death is not the greatest loss in life. The greatest loss is what dies inside us while we live. So just step and look around life is pretty amazing.
And always remember to count your blessings not your problems. And be a blessing others can count on. And if you see someone without a smile, give them one of yours and always believe that what’s coming is better than what’s gone.
We all have one life, just one. We don’t always need to be busy with our lives. We need to remind ourselves that it’s okay – and absolutely necessary to slow it all down. To take a break, enjoy nature, watch sunrise and simply be together. We must never forget to enjoy the little things because they are never as little as we think. Of course, life would be hard at times but not all storms come to disrupt your life, some come to clear your path.
So dare to live the life you dreamed of. Because one’s mission in life is not merely to survive. But to thrive and to do so with some passion, some compassion, some humour and some style. Or else there awaits the most dangerous risk of all – the risk of spending your life not doing what you want. Life moves pretty fast so live the life you love. And when thinking about life remember, no amount of guilt can change the past and no amount of anxiety can change the future so live in the present.
Your past will lose its grip on you and you will move forward into peace and find a new beautiful spark of joy. Always know that better things are up ahead. Keep dreaming of growing and rising higher. You have new mountains to climb in front of you and bigger dreams to chase. No matter where you are right now, always – always know that the best is still yet to come.
Life is too short to wait. All we have is now. Sometimes you will never know the value of the moment until it becomes a memory. You can’t do anything about the length of your life. But you can do something about its width and depth. All we have to decide is what to do with the time that is given to us. Because in the end it’s not the years in your life that count, it’s the life in your years. But death is not the greatest loss in life. The greatest loss is what dies inside us while we live. So just step and look around life is pretty amazing.
And always remember to count your blessings not your problems. And be a blessing others can count on. And if you see someone without a smile, give them one of yours and always believe that what’s coming is better than what’s gone.

Post by Anna Philip Cureekatt, XI C

അതിജീവനത്തിൻ്റെ കൊറോണക്കാലം

വരില്ലേയൊരറുതിയീ കൊറോണയിൽ നിന്നും
എന്നുവരുമെന്നെനിക്കറിയില്ലയെങ്കിലും
കരുത്തോടെ, കരുതലോടിക്കാലം നാം അതിജീവിക്കുമെന്നതെന്നിക്കു തീർച്ചതന്നെ.

കാര്യക്ഷമതയാർന്ന ഭരണകൂടങ്ങൾക്കൊപ്പം
താങ്ങും, തണലുമായി നിലകൊൾക നാം
അവർ നൽകും നിർദ്ദേങ്ങൾ സദാ
പാലിച്ചു മുന്നേറുക നാം

വുഹാനിൽ നിന്നും പിറവി കൊണ്ടൊരീ വൈറസ്
ലോകം കീഴടക്കി ചുരുങ്ങിയ ദിനങ്ങളിൽ
സമ്പന്നരാജ്യങ്ങൾ നടുങ്ങി വിറച്ചു
ഈ മഹാമാരിതൻ തീവ്രതയിൽ

മതമില്ല, ജാതിയില്ലീ കൊറോണയ്ക്ക്
മാനവ ജീവനു ഹാനി മാത്രം
വ്യക്തിശുചിത്വം പാലിക്കുകിൽ
രക്ഷ നേടിടാം ഈ വിപത്തിൽ നിന്നും.

ലോക്ക് ഡൗൺ മൂലം വീട്ടിലിരിപ്പല്ലോ
ആബാലവൃദ്ധം ജനങ്ങളും
ആഘോഷങ്ങളുമില്ല, ആഡംബരങ്ങളുമില്ല
ഒന്നു പുറത്തിറങ്ങാൻ പോലും കഴിയുന്നുമില്ല

മാലിന്യ കൂമ്പാരങ്ങൾ പൂണ്ടൊരു നദികൾ
തെളിഞ്ഞൊഴുകി, പ്രശോഭയോടെ
പുക നിറഞ്ഞൊരു നഗരവീഥികൾ 
നിശബ്ദരായി, പുഞ്ചിരി തൂകി

ഭയമില്ലാതെ, ജാഗ്രതയോടെ 
അതിജീവിക്കാം, പ്രതിരോധിക്കാം
ശുചിത്വ ശീലങ്ങൾ മറക്കാതിരിക്കാം
കരുതലോടെ, കൈത്താങ്ങാകാം.

പുതുതലമുറയ്ക്കൊരു പാഠമാകട്ടെ
കൊറോണയും, മറ്റെല്ലാ വ്യാധികളും.
സാഹോദര്യത്തിൻ പുതുനാമ്പു വിരിയട്ടെ
മാനവ മക്കൾ തൻ ഹൃത്തടത്തിൽ.

രചന: Dona Bose, XI C

എൻ അമ്മ, എൻ ഭാഗ്യം



രചന: Catherine Joseph, Perumthottam, XI C 

ഐക്യമത്യം മഹാബലം..

ലോകരാജ്യങ്ങളെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ കോവിഡ് 19 ഒരുപക്ഷേ ഇന്ത്യക്കാരായ നമ്മളെ പഠിപ്പിച്ചത് മനുഷ്യർ ആവാൻ ആണ്. 2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽനിന്നാരംഭിച്ച ഈ മഹാമാരി ഒട്ടുമിക്ക രാജ്യങ്ങളിലും പടർന്നു പിടിച്ചിരിക്കുന്നു. പത്രമാധ്യമങ്ങളിൽ കൊറോണാ വൈറസിനെ പറ്റി നാം  പലതും വായിക്കുന്നുണ്ടെങ്കിലും എല്ലാവരുടെയും ഉള്ളിൽ വരുന്ന ആശയം ഒന്നല്ല എന്നതാണ് വാസ്തവം. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ നടുക്കിയ പ്രളയവും കോവിഡ്19ഉം ജാതിയും,  മതവും, നിറവും നോക്കാതെ മനുഷ്യരുടെ കരങ്ങൾ പിടിക്കാനാണ് പഠിപ്പിച്ചത്. ഒപ്പംതന്നെ മനുഷ്യത്വത്തിന്റെ  യഥാർത്ഥ അർത്ഥവും നമുക്ക് കാണിച്ചു തന്നു. അനുസരണം എന്നതിന് എത്രത്തോളം വിലയുണ്ടെന്ന് ഞാൻ മനസ്സിലാക്കിയത് ഈ ലോക്ക് ഡൗൺ ദിനങ്ങളിലാണ്. നാശംവിതക്കാമായിരുന്ന  ഒരു വലിയ വിപത്തിനെ  നാമെത്ര നിസ്സാരം ആയിട്ടാണ് തടഞ്ഞുനിർത്തിയത്  എന്ന് ഒന്ന് ചിന്തിച്ചു നോക്കിയാൽ  മാത്രം മതി. നമുക്ക് അത് വളരെ നിസ്സാരമായി തോന്നുമെങ്കിലും അങ്ങനെ ചെയ്യുവാനായി നമുക്ക് നിർദ്ദേശം നൽകിയ  അധികാരികൾക്ക് അതൊരു വലിയകാര്യം തന്നെയായിരുന്നു. ഇവിടെ നാം ഓർക്കേണ്ടത് മനുഷ്യരുടെ നിലനിൽപ്പിനായി അധ്വാനിക്കുന്ന അധികാരികളെക്കുറിച്ചാണ്. നീ എൽഡിഎഫ് ആണ് ഞാൻ യുഡിഎഫ് ആണ് എന്ന വാദങ്ങളുമായി അധികാരികളുടെ വാക്കുകളെ നാം മാനിക്കാതിരുന്നെങ്കിൽ ഒരുപക്ഷേ അടുത്ത നൂറ്റാണ്ടിൽ ഇതൊരു മനുഷ്യവാസമില്ലാത്ത ഭൂമിയായി മാറിയേനെ. ശത്രുക്കളെ തോൽപ്പിക്കുന്ന സൂപ്പർമാനും  സ്പൈഡർമാനും ഒന്നുമല്ല ഹീറോസ്, മനുഷ്യരെ രക്ഷിക്കാൻ നിസ്വാർത്ഥമായ സേവനം ചെയ്യുന്ന അധികാരികളും,  പോലീസുകാരും,  ആരോഗ്യപ്രവർത്തകരും,  നാമറിയാതെ നമുക്ക് വേണ്ടി പ്രവർത്തിക്കുന്ന ചിലരും ആണ് the real and the super heroes.

പോസ്റ്റ് ചെയ്തത് : Angela Clara Saju, XI C
          

കറുത്ത മാലാഖ ...



രചന : നേഹ ബെന്നി , XI A 

Tuesday, April 14, 2020

എല്ലാവർക്കും  വിഷു ആശംസകൾ !!!!

Sunday, April 12, 2020

Happy Easter !!!


ST MARY'S HSS PALA WISHES YOU ALL A HAPPY EASTER...MAY THE RISEN LORD BLESS YOU ALL....

Sunday, April 5, 2020

ഓശാന തിരുനാൾ മംഗളങ്ങൾ !!!

ഓശാന ....ഈശന്  സതതം ....ഓശാന...ഓശാന ....ഓശാന .....

ഇങ്ങനെ ആയിരുന്നു മലയാളിയുടെ ഓശാന ഞായർ.....!!!!

കൊറോണക്കാലത്തെ ഓശാന ഞായർ....പാലാ  കത്തീഡ്രൽ ദേവാലയത്തിൽ അഭിവന്ദ്യ കല്ലറങ്ങാട്ട് പിതാവ് വിശുദ്ധ വാര തിരുക്കർമ്മങ്ങൾക്ക് തുടക്കം കുറിച്ച് കുരുത്തോല ആശീർവദിക്കുന്നു ............. 





വിശുദ്ധ വാര തിരുക്കർമ്മങ്ങൾ പാലാ  കത്തീഡ്രൽ ദേവാലയത്തിന്റ്റെ  You Tube Channel ആയ TriasMedia ....Live stream ചെയ്യുന്നു 



Saturday, March 28, 2020

Urbi et Orbi 2020 - Pope Francis


    'Urbi et Orbi' ( to the city of Rome and to the whole world) denotes a papal address and apostolic blessing given by the Pope on certain solemn occasions. Usually it is given during Christmas, Easter and when a new Pope assumes office. It is the occasion when Pope blesses all with plenary indulgence. Urbi et Orbi 2020 is on the very special occasion when millions fight the growing pandemic , novel Corona Virus 'Covid-19'

Pope meditated on the calming of the storm from the Gospel of Mark. The meditation centres round Christ's question "Are you afraid? Have you no faith?

His Holiness calls on each and every one to have that trust and Faith instead of the alarming cry " We are perishing. Teacher, do you not care if we perish?"

No ship wrecks if there is the Lord at the stern. Let us all row together. Have the faith and the trust in the Lord. His cross is our anchor and our rudder. Let us invite Jesus into the boats of our lives. Let us hand over our fears to Him so that He can conquer them.He brings serenity into our storms , because with God life never dies.

Click here to read the Meditation of Pope Francis at Urbi et Orbi

Click Here to Partake theBlessing Urbi et Orbi

Courtesy to Vatican News

Monday, March 23, 2020

സർട്ടിഫിക്കറ്റ് വിവരങ്ങൾ തിരുത്തുന്നത് സംബന്ധിച്ച്

വിദ്യാർത്ഥികളുടെ അടിയന്തിര ശ്രദ്ധയ്ക്ക് 

ഹയർ സെക്കണ്ടറി സർട്ടിഫിക്കറ്റുകൾ ഈ അക്കാദമിക വർഷം  മുതൽ പരിഷ്കരിക്കുന്ന വിവരം ഏവർക്കും അറിവുള്ളതാണല്ലോ . മാതാപിതാക്കളുടെ പേരു  വിവരങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. എല്ലാ വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളുടെ പേരു  വിവരങ്ങൾ ഹാൾ ടിക്കറ്റും പത്താം  ക്ലാസ്സ്  സർട്ടിഫിക്കറ്റുമായി ഒത്തു നോക്കേണ്ടതാണ് . പത്താം ക്ലാസ്സ്  സർട്ടിഫിക്കറ്റിൽ ഉള്ളതുപോലെയാണ് വിവരങ്ങൾ ഹാൾ ടിക്കറ്റിൽ ഉണ്ടാവേണ്ടത് . ഇതിൽ വ്യത്യാസം ഉള്ള വിദ്യാർഥികൾ അവരുടെ പത്താം ക്ലാസ്സ്  സർട്ടിഫിക്കറ്റ് സ്കാൻ ചെയ്ത കോപ്പിയും തിരുത്തേണ്ട വിവരവും സ്കൂൾ ഇ മെയിൽ ഐഡി യിലേക്ക് stmaryghspala@gmail.com മെയിൽ ചെയ്യേണ്ടതാണ് .  

Contact Jo C Thomas, Teacher in English for further queries

Let's Join Hands by staying back at home.....

Dear Students,
 We all are moving through hard and tough time. Let us be resolute to stay back at our own homes. Let us morally support and pray for all the victims, Health Service staff, and various other departments that are functioning like a well oiled machinery to fight and arrest this deadly pandemic. Adhere  rigorously to the protocol to fight this Virus.

At the same time don't make these days going down the drain. It is not the end of exams. It has just been postponed. You get more than enough time to sit back and ruminate on what you have learned. It is the time to grind your axes. Take care and be safe at home....

Wednesday, March 18, 2020

Grace Mark Application

Students eligible for grace mark should submit their application along with copies of eligible certificate and the hall ticket. Your application should have the following.

1. Application Form duly filled and signed
2. Copy of certificate eligible for grace mark 
    duly attested by the Principal

3. Copy of Hall Ticket signed by candidate and the Principal

All guides should submit the form only

Certificate holders of Sports Association events should go to District Sports council Office with two copies of their certificates and the original. Get it attested from the authorities and bring it back and submit to the principal.


Wednesday, March 4, 2020

WE Help - to distance Exam fear and Anxiety

ഹയർ സെക്കൻറ്ററി പരീക്ഷയോടനുബന്ധിച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കും ആവശ്യമായ മാനസിക പിന്തുണ നൽകുന്നതിന് കരിയർ ഗൈഡൻസ് ആൻറ് അഡോളസെന്റ്റ് കൗൺസിലിംഗ് സെൽ 'വീ ഹെല്പ് ' എന്ന പേരിൽ സഹായ കേന്ദ്രം മാർച്ച് 3 തിയതി മുതൽ പരീക്ഷ അവസാനിക്കുന്നത് വരെ പ്രവർത്തിക്കുന്നതാണ് . രാവിലെ 7 മുതൽ രാത്രി 9 വരെ ഈ സൗകര്യം ലഭ്യമാണ് . വിദ്യാർത്ഥികൾക്ക് സൗജന്യമായി
1800 425 2843 
എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാവുന്നതാണ് 

Time Table- HSS Exam March 2020

 Dear Students
 Higher Secondary Examination commences on 10th March 2020. Have the best of your preparations. Be in god's grace... Our prayers are with you. Don't fear and lose your presence of mind. Courage is guts under pressure. Face exams as it comes. Wish you all the best.

The Time Table is furnished under




Kindly read the instructions to the candidates. 

Friday, January 31, 2020

Practical Exam Time Table - Chemistry, Zoology

The Time Table for the HSS Practical Examination (Chemistry & Zoology)  February 2020 is hereby published. The exam commences on 05th February and ends by 10th February. The practical examinations in Physics and Botany will be conducted in the second spell after the HSS Model Examination


Wednesday, January 29, 2020

ഗാന്ധിസ്മൃതി - രക്തസാക്ഷിദിനം

അഹിംസ എന്നത് വാക്കാലും പ്രവൃത്തിയാലും ചിന്തയാലും ആരെയും മുറിവേല്പിക്കില്ല എന്ന ദൃഢനിശ്ചയമാണ് .

ധീര രക്തസാക്ഷികളെ ആദരവോടെ സ്മരിയ്ക്കാം.. അവർ നേടി തന്ന സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും നമുക്ക് നിലനിർത്താം.




Alumni Gathering


A Get together of former Taechers and Students on 14.02.2019

Tuesday, January 28, 2020

Motivational Quote

അഗാധമായി നമ്മൾ സ്നേഹിക്കുന്നതെന്തും നമ്മുടെ ജീവിതത്തിന്റെ ഭാഗമായി ത്തീരും" (ഹെലൻ കെല്ലർ)

നാം എന്തായി രി ക്കുന്നുവോ അത് ദൈവം തന്ന സമ്മാനമാണ്. നാം എന്തായി തീരുന്നുവോ അത് ദൈവത്തിനുള്ള സമ്മാനമാണ് "

 "എല്ലാ ചിത്രങ്ങളും കൊച്ചു കൊച്ചു വരകളിൽ തുടങ്ങുന്നു.എല്ലാ മഹാ കാവ്യങ്ങളും കൊച്ചു കൊച്ചു വരികളിലും ." 

"കഷ്ടപ്പാടുകൂടാതെ മനുഷ്യനു തന്നെത്തന്നെ പുനർ നിർമ്മാണം ചെയ്യാൻ സാധ്യമല്ല. കാരണം മാർബിളും ശില്പിയും അവൻ തന്നെയാണ്."

"നമ്മുടെ ഓരോ വിചാരവും നമ്മുടെ ശരീരമാകുന്ന ഇരുമ്പു കട്ടയിൽ വീഴുന്ന ഓരോ ചെറിയ ചുറ്റികയടിയാണ്‌." " എന്തു ചിന്തിക്കുന്നുവോ അതായി ത്തീരും നിങ്ങൾ .വാക്കുകളല്ല.പ്രവർത്തികളാണ് സർവപ്രധാനം ' (സ്വാമി വിവേകാനന്ദൻ )

 "അളന്നു മുറിച്ചുള്ള പഠിപ്പ് ശരിയല്ല. ഉരലിനു മുറിച്ചാലേ തുടിക്കു തെകയൂ" (പഴഞ്ചൊല്ല് - മലയാളം) 

 പണിക്കരോടു പഠിക്കണം. 
പടിഞ്ഞിരുന്നു പഠിക്കണം
 നടന്നു പഠിപ്പോനു പഠിപ്പു നടക്കും. 
കിടന്നു പഠിപ്പോന്റെ പഠിപ്പും കിടക്കും" 

 " അമ്മയോടു പഠിക്കാത്തവരമ്മായിയോടു പഠിക്കേണ്ടി വരും " (പഴഞ്ചൊല്ല്) 

"ആശാനോടു കൊള്ളാത്തവനങ്ങാടിയിൽ നിന്നു കൊള്ളേണ്ടി വരും' (പഴഞ്ചൊല്ല്) 

 " അവനവനോട് പഠിക്കാത്തവരാരോടും പഠിക്കില്ല" (പഴഞ്ചൊല്ല്). 

Post by Sr. Merin FCC, Principal

Saturday, January 25, 2020

Centenary Celebrations Inaugurated ...

The centenary celebrations of our school was inaugurated on 24th January by Mar Jacob Murickan, Auxiliary Bishop, Diocese of Palai


Mar Jacob Murickan, Auxiliary Bishop, Diocese of Palai inaugurating the centenary  Celebrations on 24th January, 2020
Sri. Jose K Mani MP is flagging off the Rally

Time Table Model Exam Revised

Model Exam of Plus one and Plus Two classes commences on 10th February 2020 as per the Time Table Published Under

Wednesday, January 15, 2020

Court Visit

Students and Teachers in the Humanities Group in a visit to the court and interaction with the Judges and the lawyers at Court Complex Chethimattam, Pala

Thursday, January 2, 2020

Blog designed and run by Jo C Thomas, HSST English...for St. Mary's HSS Pala